HOME
DETAILS

അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു

  
backup
June 18 2016 | 03:06 AM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തോര്‍ക്കാം: അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. അതിര്‍ത്തിയില്‍ ഗേറ്റ് നിര്‍മിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടു സൈനികരടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാന്‍ സൈനികനും ഒരു പാകിസ്ഥാന്‍ സൈനിക മേജറുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനില്‍നിന്നുള്ള തീവ്രവാദികളെ തടയുന്നതിനും അനധികൃത കുടിയേറ്റം തടയാനുമാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ വേലി നിര്‍മാണത്തിന് ശ്രമിക്കുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അതേസമയം അതിര്‍ത്തിയിലെ പാക് സൈനികരുടെ സുരക്ഷ രാജ്യത്തിന് വിലപ്പെട്ടതാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഓഫിസ് പത്രക്കുറിപ്പില്‍ അറയിച്ചു. പാക് അതിര്‍ത്തി ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും നയതന്ത്ര ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അഫ്ഗാന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. 2200 കിലോമീറ്റര്‍ ദൂരം കമ്പിവേലി നിര്‍മിക്കാനുള്ള പാക് ശ്രമങ്ങളെ അഫ്ഗാന്‍ നേരത്തെ എതിര്‍ത്തിരുന്നു. തുടര്‍ച്ചയായ സംഘട്ടനങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ അതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago