മഹാത്മയുടെ ജൈവ പച്ചക്കറി വിളവെടുപ്പിന് പാകമായി
കൂറ്റനാട്: ഇട്ടോണം മഹാത്മ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ജൈവ പച്ചക്കറി വിളവെടുപ്പിന് തയ്യാറായി. പത്ത് ഏക്കര്‍ സ്ഥലത്ത് കുമ്പളം, മത്തന്‍, കയ്പ്പ, ചീര, പടവലം, വെള്ളരി, പയര്‍ തുടങ്ങി എല്ലാ പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. 12 പേരടങ്ങുന്ന സംഘമാണ് കൃഷിക്കു നേതൃത്വം നല്‍കുന്നത്. ഇതില്‍ വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്നും വിരമിച്ചവരും ഇപ്പോള്‍ ജോലി ചെയ്യുന്നവരുമുണ്ട്.
കഴിഞ്ഞ വര്‍ഷവും മഹാത്മ ക്ലബ്ബ് പച്ചക്കറി കൃഷി ചെയ്തിരുന്നു. കൃഷിയിടത്തില്‍ വെച്ചു തന്നെയാണ് വില്‍പന നടത്തിയിരുന്നത്. ജൈവവളങ്ങും, ജൈവ കീടനാശിനികളും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. ഏകദേശം രണ്ടര ലക്ഷം രൂപയോളം കൃഷിക്ക് ചിലവായതായി അംഗങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു. പ്രദേശത്ത് ജൈവ രീതിയില്‍ ഒരേക്കര്‍ സ്ഥലത്ത് പാഷന്‍ ഫ്യൂട്ടും ക്ലബ്ബ് കൃഷി ചെയ്തിട്ടുണ്ട്. വിഷരഹിതമായ പച്ചക്കറി പ്രദേശത്ത് ലഭ്യമാക്കുകയെന്നതാണ് പ്രവര്‍ത്തന ലക്ഷ്യം. പി.കെ. ഹരിനാരായണന്‍, കെ. രാമചന്ദ്രന്‍, കെ. ഹരിദാസന്‍, കെ. രാമകൃഷ്ണന്‍, കെ.എം. വാസുദേവന്‍, കെ. സൂര്യനാരായണന്‍, കെ. ഗംഗാധരന്‍, സാവിത്രി, വിനോദ് കുമാര്‍, വിജയന്‍, രാമചന്ദ്രന്‍, രവീന്ദ്രന്‍ തുടങ്ങിയവരാണ് കൃഷിയിലെ അംഗങ്ങളായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."