പേപ്പട്ടിയുടെ പരാക്രമം; കൊളത്തറയിലും ഒളവണ്ണയിലും 23 പേര്‍ക്ക് കടിയേറ്റു
ഫറോക്ക് / പന്തീരാങ്കാവ്: കൊളത്തറയിലും പെരുമണ്ണയിലും പേപ്പട്ടിയുടെ പരാക്രമത്തില്‍ 23 പേര്‍ക്ക് കടിയേറ്റു. ഇവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളത്തറ പൈക്കടക്കണ്ടി ചന്ദ്രി (70), കൊല്ലമ്പലത്ത് ധര്‍മ്മന്‍ (64), തോട്ടോളി സന്തോഷ് (58), കൊയക്കാട് നളിനി (75), ഉപ്പുതറമ്മല്‍ രാഗിണി (48), സുനിത (32). മുനീറ (22), ഒളവണ്ണ കോഴിക്കോടന്‍ കുന്ന് ദേവര്‍ പറമ്പില്‍ ബേബി (48) ശൈലജ (60) മലയം കണ്ടി പടിക്കല്‍ ബിന്ദു (38) ബിനിഷ (21) ഒളവണ്ണ ചുങ്കം ഷറഫുദ്ദീന്‍ (40) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ടാക്റ്റ് സൊസൈറ്റി ഡ്രൈവര്‍ കറുപ്പ സ്വാമി (45) ഒളവണ്ണ രമ്യ (30) ബീനറാവു (46) രവീന്ദ്രന്‍ (70) സത്യ (61) വാരിജാക്ഷന്‍ (70) കൊളത്തറ സ്വദേശികളായ മുനീറ (22) ഷാജി (45) ധര്‍മ്മരാജന്‍ (55) സുശീല (38) ദേവകി (41) എന്നിവര്‍ക്കാണ് കടിയേറ്റത്. പേയിളകിയ നായ റോഡില്‍ കണ്ടവരെയെല്ലാം അക്രമിക്കുകയായിരുന്നു. രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. തുവ്വശ്ശേരിക്കടവിനു സമീപം സുഹൃത്തുമൊത്ത് സംസാരിച്ചു നില്‍ക്കുമ്പോള്‍ പാഞ്ഞെത്തിയ നായ വാരിജാക്ഷന്റെ കാലില്‍ കടിക്കുകയായിരുന്നു. കടി വിടാതെ നിന്ന നായയെ സുഹൃത്ത് കയ്യിലുണ്ടായിരുന്നു കൊടുവാളു കൊണ്ടു വീശിയാണ് വേര്‍പെടുത്തിയത്. ഇവിടെ നിന്നും ഓടിയ നായ സമീപത്തെ വീട്ടില്‍ അടിച്ചുവാരുകയായിരുന്നു മുനീറയെ കടിച്ചു.
കൊളത്തറ അങ്ങാടിയില്‍ നിന്നാണ് ധര്‍മ്മന് കടിയേറ്റത്. ഇതേ നായ തന്നെയാണ് പെരുമണ്ണയിലും അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. പരുക്കേറ്റവര്‍ക്കെല്ലാം ആശുപത്രിയില്‍ കുത്തിവെപ്പ് നല്‍കി. ഒളവണ്ണ ഹെല്‍ത്ത് വിഭാഗം നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."