സോണിയയെ അടുക്കളക്കാരിയാക്കി വാട്‌സ് ആപ് പോസ്റ്റ്: സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു; ആറു പേര്‍ക്ക് പരുക്ക്
ജബല്‍പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ വാട്‌സ് ആപ്പില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു. ഉമേഷ്‌വര്‍മ(33)യാണു കൊല്ലപ്പെട്ടത്. വാട്‌സ് ആപ് ഗ്രൂപ്പില്‍ സോണിയാഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണു സംഘര്‍ഷത്തിനിടയാക്കിയത്.
കോണ്‍ഗ്രസ് അനുഭാവി അഡ്മിന്‍ ആയിരുന്ന വിജയനഗര്‍ ഫ്രണ്ട്‌സ് എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ വന്ന ചിത്രമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലുമെത്തിച്ചത്. സോണിയ പാത്രം കഴുകുന്ന ചിത്രത്തിനടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷയെ വെറും അടുക്കളക്കാരിയാക്കി എന്ന അടിക്കുറിപ്പോടെയാണു ഗ്രൂപ്പിലെ ഒരംഗം ചിത്രം വാട്‌സ് ആപ്പിലിട്ടത്. സോണിയയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം പ്രചരിപ്പിച്ചതിനെതിരേ കോണ്‍ഗ്രസ് അനുഭാവികളായ അംഗങ്ങള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
വാട്‌സ് ആപ് ഗ്രൂപ്പില്‍ ഇരു ചേരികളായി തിരിഞ്ഞ് ആരംഭിച്ച തര്‍ക്കം രൂക്ഷമായ പോരിലേക്കു മാറി.
സംഭവത്തില്‍ ഇടപെട്ട് രമ്യതയുണ്ടാക്കാന്‍ പൊലിസ് ശ്രമിച്ചിരുന്നു. ഇതിനായി രണ്ട് വിഭാഗത്തെയും ചര്‍ച്ചക്കായി സ്‌റ്റേഷനിലേക്ക് എത്തിച്ചെങ്കിലും ഇവിടെയെത്തിയിട്ടും ഇവര്‍ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. അക്രമത്തിനിടയില്‍ കുത്തേറ്റാണ് ഉമേഷ് വര്‍മ മരിച്ചത്. സംഭവത്തിന്റൈ നിജസ്ഥിതി അറിയാനായി സ്‌റ്റേഷനിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."