HOME
DETAILS
MAL
ചാനലില്‍ നിന്നും ലഭിച്ച പണം ബാലികയുടെ ചികിത്സക്ക് നല്കി ഇന്നസെന്റ് എം.പി
backup
March 08 2017 | 21:03 PM
കയ്പമംഗലം: ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്നും ലഭിച്ച തുക കയ്പമംഗലത്തെ കുഞ്ഞുബാലികയുടെ ചികിത്സയിലേക്ക് നല്കി ഇന്നസെന്റ് എം.പി.യുടെ കാരുണ്യം. ചാനല്‍ ഷോയില്‍ നിന്നും ലഭിച്ച 3.2 ലക്ഷം രൂപയാണ് രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന നിംഷാനക്ക് കൈമാറിയത്. ഞാറക്കല്പാടം കൂട്ടായ്മയിലെ അംഗവും പുതിയവീട്ടില്‍ ഷെഫീക്കിന്റെ മകളുമായ നാലു വയസുകാരി ഒരു വര്‍ഷത്തിലധികമായി അര്‍ബുദം ബാധിച്ച് ചികിത്സയിലാണ്. പി.എല്‍ പോള്സന് ചടങ്ങില്‍ അധ്യക്ഷനായി . പി.എം അഹമ്മദ് ഇന്നസെന്റിന് ഉപഹാരം നല്കി. പി.കെ നജ്മുദ്ദീന്, പി.ഡി കുല്‍ദീപ്കുമാര്‍, വി.കെ അബ്ദുല്‍റസാഖ്, മിനി സന്തോഷ്, പി.എന്‍ ശശിധരന്, ലത കൃഷ്ണന്, വി.ഐ ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."