HOME
DETAILS
MAL
ട്രംപിനെ സന്ദര്‍ശിച്ചയാള്‍ക്ക് കൊവിഡ്
backup
March 13 2020 | 03:03 AM
ബ്രസീലിയ: ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീല്‍ പ്രസിഡന്റിന്റെ കമ്യൂണിക്കേഷന്‍ ചീഫിനാണ് രോഗം സ്ഥിരീകരിച്ചത്.
ഈയിടെ ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ അമേരിക്കന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ച ബ്രസീല്‍ പ്രസിഡന്റിന്റെ ഉദ്യോഗസ്ഥ സംഘത്തില്‍ ഈ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. പ്രസിഡന്റിന്റെയും സംഘത്തിന്റെയും ആരോഗ്യനില പരിശോധിക്കുന്നുണ്ടെന്ന് ബ്രസീല്‍ അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെയായിരുന്നു ഇവര്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."