HOME
DETAILS
MAL
രാഷ്ട്രീയ പാര്‍ട്ടിയുമായി ചന്ദ്രശേഖര്‍ ആസാദ്
backup
March 13 2020 | 03:03 AM
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കന്‍ഷിറാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി ലഭിച്ച ശേഷം പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കുമെന്ന് ഭീം ആര്‍മി വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാം പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളിലൊന്നാണ് സാധ്യതയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകാരം ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു. രൂപീകരണത്തിന് ശേഷം സാമൂഹിക സാംസ്കാരിക സംഘടനായി പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."