പ്ലാസ്റ്റിക് മാലിന്യ പുക ശ്വസിച്ച് അര്‍ബുദ രോഗികള്‍ക്ക് അസ്വാസ്ഥ്യം
ആര്‍പ്പൂക്ക : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ക്യാന്‍സര്‍ വാര്‍ഡിന്റെ മുന്‍വശം, സൈക്യാട്രി വാര്‍ഡിന് സമീപത്തായി പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത് മൂലമുണ്ടായ പുക ശ്വസിച്ച് നിരവധി രോഗികള്‍ക്ക് അസ്വസ്തതയുണ്ടായി.
ഇന്നലെ രാവിലെ എട്ടിനാണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്.ഇവിടെ സ്ഥിരമായി ആശുപത്രിയുടെ പ്ലാസ്റ്റിമാലിന്യങ്ങള് കത്തിക്കാറുണ്ടെന്ന് കാന്‍സര്‍ വിഭാഗത്തില്‍ കഴിയുന്ന രോഗികള്‍ പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിച്ചാല്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതിന് ഒരു കാരണമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നത് കുറ്റകരമാണെന്നുള്ള ഹരിത ട്രൈബ്യൂണല്‍ വിധിയുണ്ടായിട്ടും ഇതൊക്കെ മറികടന്നാണ് തൊഴിലാളികള്‍ പ്ലാസ്റ്റിമാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത്.ആശുപത്രിയിലെ, കന്നാസുകള്‍, ഗ്ളൂക്കോസ് കുപ്പികള്‍, തുടങ്ങിയ ലേലത്തില്‍ എടുക്കുന്ന കരാറുകാരന്റെ തൊഴിലാളികളാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതെന്ന് പറയപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്ന പുക സമീപത്തെ കാന്റീനിലേയ്ക്കും, ഇന്ത്യന്‍ കോഫീ ഹൗസിലേയ്ക്കും പടരുന്നത് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും അസ്വസ്തത ഉളവാക്കുന്നുണ്ട്. അതിനാല്‍ വിവിധങ്ങളായ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന വാര്‍ഡുകളുടെ സമീപത്ത് പ്ലാസ്റ്റിക് കത്തിക്കുന്ന നടപടി അവസാനിപ്പിക്കുവാന്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടേയും കുട്ടിരിപ്പുകാരുടേയം അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."