HOME
DETAILS
MAL
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 21 വരെ തുടരുമെന്ന് മുന്നറിയിപ്പ്
backup
June 18 2016 | 05:06 AM
തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയിലും കാറ്റിലും പലയിടത്തും വന്‍ നാശനഷ്ടമുണ്ടായി. മഴ 21 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വരുന്ന ദിവസങ്ങളില്‍ 24 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."