വാര്‍ഡില്‍ സുരക്ഷാ വീഴ്ചയെന്ന് ഐസൊലേഷനില്‍ കഴിയുന്ന യുവാവ്
തൃശൂര്‍: ജനറല്‍ ആശുപത്രിയിലെ കൊവിഡ് നീരീക്ഷണ വാര്‍ഡില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്ന ആരോപണവുമായി ഐസൊലേഷനില്‍ കഴിയുന്ന യുവാവ്.
27 ന് ഇറ്റലിയില്‍നിന്ന് നാട്ടിലെത്തിയ ജോബി കൈപ്പങ്ങല്‍ എന്നയാളാണ് സാമൂഹ്യമാധ്യമത്തിലൂടെ നിരീക്ഷണ വാര്‍ഡിലെ ജാഗ്രതക്കുറവ് തുറന്നു പറയുന്നത്. പത്തനംതിട്ടയിലെ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയത് ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ദമ്പതികള്‍ മുഖാവരണം പോലുമില്ലാതെ ഐസൊലേഷന്‍ വാര്‍ഡില്‍ ചൂടാണെന്ന കാരണത്താല്‍ പുറത്തിറങ്ങി നടക്കുന്നതായും നിലവില്‍ രോഗം സ്ഥിരീകരിച്ച യുവാവും ഭക്ഷണത്തിനായി പുറത്തേക്ക് വരുമ്പോള്‍ മുഖാവരണം ധരിക്കാതെ ഇറങ്ങി വരുന്നതും വലിയ ആശങ്കയാണ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഉണ്ടാക്കുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. വാര്‍ഡില്‍ ആവശ്യത്തിന് മുഖാവരണങ്ങളോ സാനിറ്റൈസറോ ലഭ്യമല്ല. പ്രമേഹ രോഗിയായ തനിക്ക് നിരവധി തവണ ആവശ്യപ്പെട്ടതിന് ശേഷമാണ് മരുന്ന് ലഭ്യമാക്കിയത്.
27 ന് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ മികച്ച രീതിയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതെന്നും ചില ജാഗ്രതക്കുറവുകള്‍ ചൂണ്ടിക്കാട്ടുകയാണെന്നും യുവാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."