ഐ.പി.എല്‍ മത്സരക്രമം മാറ്റി
മുംബൈ: കൊവിഡ് ഭീതിയെ തുടര്‍ന്ന് ഒടുവില്‍ ഐ.പി.എല്ലിന്റെ തീയതി മാറ്റി. ഏപ്രില്‍ 15ലേക്കാണ് ഐ.പി.എല്‍ നീട്ടിയത്. നേരത്തെ മാര്‍ച്ച് 29ന് നടത്താനായിരുന്നു പദ്ധതി ഉണ്ടായിരുന്നത്. കൊവിഡ് ഭീതി ഉണ്ടെങ്കിലും ഐ.പി.എല്ലുമായി മുന്നോട്ട് പോകുമെന്ന് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഏപ്രില്‍ 15 വരെ ഇന്ത്യയിലേക്കുള്ള വിസാ വിലക്ക് നിലനില്ക്കുന്നതും ഐ.പി.എല്‍ നീട്ടാന്‍ കാരണമായി.
വിസാ വിലക്ക് നിലവില്‍ വന്നതിനാല്‍ വിദേശ താരങ്ങള്‍ക്ക് ഏപ്രില്‍ 15 ന് മുന്‍പ് ഇന്ത്യയിലെത്താന്‍ നിര്‍വാഹമില്ലാതായി. ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ പുതിയ സീസണിനെ കുറിച്ചുള്ള ആശങ്കകളെല്ലാം ചര്‍ച്ച ചെയ്യും. ഭരണസമിതി യോഗത്തിന് മുന്‍പ് ഐ.പി.എല്‍ ഫ്രാഞ്ചൈസികളുമായും ബോര്‍ഡ് കൂടിക്കാഴ്ച്ച നടത്തും. ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് വിവരം. ഇതേസമയം, വിദേശ താരങ്ങളില്ലാതെ ഐപിഎല്‍ കളിക്കാന്‍ ടീമുകള്‍ക്ക് താത്പര്യമില്ല.
ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 15 ലേക്ക് ഐ.പി.എല്‍ മാറ്റിയത്. നിലവില്‍ പുതിയൊരു പ്രതിസന്ധി കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നിലു@ണ്ട്. ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെള്ളിയാഴ്ച്ച അറിയിച്ചിട്ടു@ണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി അടുത്ത ഒരു മാസത്തേക്ക് കായിക മത്സരങ്ങളൊന്നും ഡല്‍ഹിയില്‍ നടക്കില്ല. ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റു സ്റ്റേഡിയങ്ങളെ കുറിച്ച് ബി.സി.സി.ഐക്ക് ചിന്തിക്കേ@ണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."