HOME
DETAILS
MAL
പത്തനംതിട്ടയില്‍ എട്ട് ഫലങ്ങള്‍ കൂടി നെഗറ്റീവ്
backup
March 14 2020 | 05:03 AM
പത്തനംതിട്ട: പത്തനംതിട്ടയില്‍ ആകാംക്ഷയോടെ കാത്തിരുന്ന എട്ട് കൊവിഡ് 19 പരിശോധനാ ഫലങ്ങള്‍ കൂടി പുറത്തുവന്നു. ഇതില്‍ എട്ടും നെഗറ്റീവാണ്. എന്നാല്‍ പുതിയതായി രണ്ടുപേരെ കൂടി ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയില്‍ ഉള്ളവരുടെ എണ്ണം 31 ആയി. 1239 പേര് ഇപ്പോഴും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.
ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തില്‍ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്നുപേര്‍ തന്നെയായിരുന്നു. ആയിരത്തിലധികം ആളുകളുമായാണ് ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി തല അവലോകന യോഗം ഇന്ന് പത്തനംതിട്ട കലക്ടറേറ്റില്‍ ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."