വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഒരു തൊഴില്‍സംരംഭം
ചേരമ്പാടി: സ്വന്തം അടുക്കളയില്‍ സുരക്ഷ ഉറപ്പ് വരുത്തിയാണ് കേരള വനിതകളുടെ വ്യവസായ സംരംഭമായ 'സുരക്ഷാ ഗ്യാസ് സര്‍വിസ്' തമിഴ്‌നാട്ടിലും കാല്‍വെച്ചത്. ഏത് അടുക്കളയിലേയും അപകടകാരിയായ ഗ്യാസിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ വീട്ടമ്മമാരെ സഹായിക്കുന്ന ഈ തൊഴില്‍ സംരംഭം സ്ത്രീ ശാക്തീകരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
ഐ.എസ്.ഒ.9000 2008 അംഗീകരമുള്ള സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉപയോഗിച്ച് പരിശീലനം നേടിയ വനിതകള്‍ റിപ്പയര്‍ ചെയ്ത എന്റെ പഴയ സ്റ്റൗ ഇപ്പോള്‍ നാന്നായി കത്താന്‍ തുടങ്ങിയതായി പോത്തുകൊല്ലി വീട്ടമ്മ പത്മാവതി വളരെ സന്തോഷത്തോടെ പറഞ്ഞു. ഇക്കാലംവരെ ഗ്യാസ് സ്റ്റൗ റിപ്പയര്‍ ചെയ്തുവരുന്ന കുത്തക ഏജന്‍സികള്‍ കനത്ത ചാര്‍ജ് ഈടാക്കിയാണ് സര്‍വിസുകള്‍ നടത്തുന്നത്.
പുതിയ സ്വകാര്യ സംരംഭകരെക്കുറിച്ച് കുത്തക ഏജന്‍സികളുടെ തെറ്റായ പ്രചാരണം പുതിയ വെല്ലുവിളിയായതായി സുരക്ഷ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ. ഒ സ്മിത അഫ്‌സല്‍ പറഞ്ഞു. പ്രദേശത്തെ ഗ്യാസ് ഏജന്‍സികള്‍ സ്വകാര്യ താത്പര്യത്തിന് വേണ്ടി നടത്തിയ കള്ളപ്രചരണത്തിന്റെ മറ നീക്കി സുരക്ഷ ഗ്യാസ് സര്‍വിസ് സമീപ ഭാവിയില്‍ പ്രദേശത്തെ മുഴുവന്‍ വീട്ടമ്മമാരുടേയും പ്രശംസകള്‍ പിടിച്ചുപറ്റുമെന്ന് നീലഗിരി ഗ്രൂപ്പ് വനിതകള്‍ വാര്‍ത്തസമ്മേളനത്തില്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."