തടവറയിലേക്ക് അരക്കോടിയുടെ സമ്മാനം
കാന്‍ബെറ: പിറന്ന മണ്ണില്‍ മാധ്യമപ്രവര്‍ത്തകനായി ജീവിക്കുന്നതിലെ സാഹസികത തിരിച്ചറിഞ്ഞു രാജ്യംവിടുന്നു. മറ്റൊരു രാജ്യത്തില്‍ അഭയംതേടുന്നു. എന്നാല്‍, കടുത്ത അഭയാര്‍ഥി നിയമമുള്ള ആ രാജ്യം അയാളെ തുറുങ്കിലടയ്ക്കുന്നു. ശേഷം നിരവധി അഭയാര്‍ഥികള്‍ക്കൊപ്പം ഒരു ദ്വീപിലേക്കു മാറ്റിപ്പാര്‍പ്പിക്കുന്നു. വര്‍ഷങ്ങളോളം അവിടത്തെ തടവറയിലിരുന്ന് വാട്‌സ് ആപ്പില്‍ സ്വന്തം അനുഭവങ്ങള്‍ കുത്തിക്കുറിച്ച് ഒരു പുസ്തകമാക്കുന്നു. ഒടുവില്‍ തുറുങ്കിലടച്ച അതേ രാജ്യം തന്നെ പുസ്തകത്തിനു രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നു.
ആസ്‌ത്രേലിയയിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള വിക്ടോറിയ പ്രൈസ് ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം കഴിഞ്ഞ ദിവസം ലഭിച്ച ഇറാനിയന്‍ കുര്‍ദ് വംശജന്‍ ബെഹ്‌റോസ് ബൂച്ചാനിയുടെ അനുഭവകഥയാണിത്. സ്വന്തം നാടായ ഇറാനിലെ അസ്വാതന്ത്ര്യങ്ങളില്‍നിന്ന് ആസ്‌ത്രേലിയയിലേക്കു ഒളിച്ചോടിയതായിരുന്നു ബെഹ്‌റോസ്. എന്നാല്‍, അവിടെ സ്ഥിതി അതിലും ഭയാനകമായാണു വന്നു ഭവിച്ചത്. കടുത്ത അഭയാര്‍ഥി നിയമങ്ങളുള്ള ആസ്‌ത്രേലിയ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ അടയ്ക്കുന്ന കുപ്രസിദ്ധ തടവറയിലേക്ക് അദ്ദേഹത്തെയും പിടിച്ചിട്ടു.
2013ലാണ് ഇന്തോനേഷ്യ കടന്ന് ബോട്ട് മാര്‍ഗം ബെഹ്‌റോസ് ആസ്‌ത്രേലിയന്‍ തീരത്തെത്തുന്നത്. 2017ല്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് അഭയാര്‍ഥികള്‍ക്കൊപ്പം ബെഹ്‌റോസിനെയും ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയയിലെ മാനസ് ദ്വീപിലുള്ള മറ്റൊരു തടങ്കല്‍കേന്ദ്രത്തിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. തുടര്‍ന്ന് ഇവിടെയിരുന്ന് തടങ്കല്‍ അനുഭവങ്ങള്‍ ഒമിദ് ടോഫിഗിയന്‍ എന്ന ദ്വിഭാഷിയുമായ സുഹൃത്തിന് ഫാരിസി ഭാഷയില്‍ ശബ്ദസന്ദേശങ്ങളായി പറഞ്ഞുകൊടുത്തു. ഒമിദ് അവയെല്ലാം ഘട്ടംഘട്ടമായി മൊഴിമാറ്റി സമാഹരിച്ച് ചീ എൃശലിറ ആൗ േവേല ങീൗിമേശി:െ ണൃശശേിഴ ളൃീാ ങമിൗ െജൃശീെി എന്ന പേരില്‍ പുസ്തകമാക്കി മാറ്റി.
ഒടുവില്‍ ആസ്‌ത്രേലിയന്‍ ഭരണകൂടം നല്‍കുന്ന ഏറ്റവും മൂല്യമേറിയ പുരസ്‌കാരം തന്നെ പുസ്തകത്തെ തേടിയെത്തിയിരിക്കുകയാണ്. ഒരു ലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍(അരക്കോടി രൂപ) ആണ് സമ്മാനത്തുക. 25,000 ആസ്‌ത്രേലിയന്‍ ഡോളര്‍ സമ്മാനത്തുകയുള്ള വിക്ടോറിയന്‍ പ്രീമിയേഴ്‌സ് ലിറ്റററി അവാര്‍ഡും പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍, മറ്റു പുരസ്‌കാര ജേതാക്കളൊക്കെ കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് നിശ തകര്‍ത്തപ്പോള്‍ മാനസ് ദ്വീപില്‍ ആഘോഷമില്ലാതെ നിര്‍വികാരനായിരിക്കുകയാണ് ബെഹ്‌റോസ്. ആസ്‌ത്രേലിയയിലേക്കു കടക്കാന്‍ അനുവാദമില്ലാത്തതിനാല്‍ മൊഴിമാറ്റം നിര്‍വഹിച്ച ഒമിദ് ആണ് അദ്ദേഹത്തിനു പകരം പുരസ്‌കാരം സ്വീകരിച്ചത്. തങ്ങളുടെ ജീവിതം ലോകമറിയാനും അതുവഴി ആസ്‌ത്രേലിന്‍ ഭരണകൂടം അഭയാര്‍ഥിനയം മാറ്റാനും പുരസ്‌കാരം കാരണമായേക്കാമെന്ന സന്തോഷത്തിലാണ് ബെഹ്‌റോസ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."