മുന്നോക്ക സമുദായ സംവരണം: മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍മേഖലയിലും സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സാമൂഹ്യനീതി വകുപ്പിലെ ധനാഭ്യര്‍ഥന സംബന്ധിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് പാസാക്കിയ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണാനുകൂല്യം കേരളത്തില്‍ അര്‍ഹതപ്പെട്ട ആര്‍ക്കും ലഭിക്കുകയില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാമൂഹ്യ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുള്ളത്. നഗരങ്ങളില്‍ മൂന്ന് സെന്റ് വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പോലും സംവരണം ലഭ്യമാകില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ സത്തക്ക് നിരക്കാത്ത മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കാന്‍ അവസരം ഉണ്ടാക്കണമെന്നുംമുന്നോക്ക സമുദായങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ദേശീയ മുന്നോക്ക കമ്മിഷന്‍ രൂപീകരിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."