HOME
DETAILS

വിദഗ്ധ ഡോക്ടര്‍മാരെ എവിടെപ്പോയി തപ്പും; ഹൃദ്രോഗം, വയോജന ചികിത്സ തുടങ്ങിയവയ്ക്ക് സംസ്ഥാനത്ത് ആവശ്യത്തിന് ഡോക്ടര്‍മാരില്ല

  
backup
February 02 2019 | 02:02 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%97%e0%b5%8d%e0%b4%a7-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%8e%e0%b4%b5%e0%b4%bf%e0%b4%9f

സുനി അല്‍ഹാദി

കൊച്ചി: ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ 1,406 കോടി രൂപ വകയിരുത്തി ആരോഗ്യമേഖലയ്ക്ക് താഴേ തട്ടില്‍ നിന്നുതന്നെ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ഈ രംഗത്തെ വിദഗ്ധരുടെ കുറവ് പദ്ധതി നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍.
എല്ലാ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ ചികിത്സയും താലൂക്ക് ആശുപത്രികളില്‍ കാര്‍ഡിയോളജി വിഭാഗവും പ്രാവര്‍ത്തികമാക്കുമെന്ന് മുന്‍ ബജറ്റിലും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനാവശ്യമായ ഡോക്ടര്‍മാര്‍ നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
കാര്‍ഡിയോളജി വിഭാഗത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ നിന്നും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ ഇത്തരം ഡോക്ടര്‍മാര്‍ തയാറാകുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് പലരേയും പിന്നോട്ട് വലിക്കുന്നത്. പ്രാഗല്‍ഭ്യം നേടിയവരെയാകട്ടെ സ്വകാര്യ ആശുപത്രികള്‍ ലക്ഷങ്ങള്‍ നല്‍കി അങ്ങോട്ടേക്ക് 'അടിച്ചുമാറ്റി'ക്കൊണ്ടിരിക്കുകയാണ്. കാന്‍സര്‍ ചികിത്സയ്ക്കും സമാനമാണ് സ്ഥിതി. കൊച്ചി കാന്‍സര്‍ സെന്ററില്‍ പോലും വിദഗ്ധ ഡോക്ടര്‍മാരെ വിളിച്ചിട്ട് ഒരാള്‍പോലും ജോലിക്കെത്താത്ത അവസ്ഥയും നിലവിലുണ്ട്. പി.ജി സീറ്റുകളുടെ എണ്ണം കൂട്ടിയാല്‍ മാത്രമെ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ. മെഡിക്കല്‍കൗണ്‍സിലിന്റെ ഉള്‍പ്പെടെയുള്ള അനുമതി ആവശ്യമായതിനാല്‍ സീറ്റ് വര്‍ധന എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ലെങ്കിലും പടിപടിയായി സാധ്യമാക്കാമെന്നാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.
അതുപോലെ വൃദ്ധജനങ്ങള്‍ക്കും പദ്ധതികള്‍ ബജറ്റില്‍ പറയുന്നുണ്ട്. വൈദ്യശാസ്ത്രത്തിന്റെ പ്രത്യേക മേഖലയാണ് ജെറിയാട്രിക് കെയര്‍. ഇതിന് വിദേശരാജ്യങ്ങളിലൊക്കെ പി.ജി കോഴ്‌സുകളുണ്ടെങ്കിലും കേരളത്തില്‍ ഈ വിഭാഗത്തില്‍ ഒരു പി.ജി കോഴ്‌സുപോലും നടക്കുന്നില്ല.
വയോജനങ്ങള്‍ക്കുവേണ്ടിയുള്ള ചികിത്സയില്‍ വൈദഗ്ധ്യം നേടിയവര്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. പാലിയേറ്റീവ്‌കെയര്‍ പരാമര്‍ശിക്കുന്നുവെങ്കിലും എറണാകുളം മെഡിക്കല്‍കോളജ് കാംപസില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ പത്ത് നിലകളില്‍ വരുന്ന സ്‌റ്റേറ്റ് പാലിയേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റിയും പരാമര്‍ശമില്ല.
കാന്‍സര്‍ ചികിത്സാ രംഗത്ത് ആര്‍.സി.സിക്ക് 73 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടിയും അനുവദിച്ചപ്പോള്‍ കൊച്ചി കാന്‍സര്‍ സെന്ററിന് 15 കോടി മാത്രമാണ് അനുവദിച്ചത്. ഇത് മാധ്യമേഖലയിലെ കാന്‍സര്‍ രോഗികളുടെ ആശ്രയമായ കൊച്ചി കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന് അപര്യാപ്തമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
നിപാ വൈറസ് പോലുള്ളവ സംസ്ഥാനത്ത് ഭീതി വിതച്ച സാഹചര്യത്തില്‍ കേരളത്തിന് ഒരു വൈറോളജി ലാബ് വേണമെന്ന ആവശ്യത്തിന് ഇത്തവണയും ബജറ്റില്‍ അനുകൂല നടപടിയുണ്ടായില്ല. അതേസമയം 200 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി മൂന്ന് ഡോക്ടര്‍മാരുടെ സേവനം പകല്‍ മുഴുവന്‍ ലഭ്യമാക്കുമെന്ന ബജറ്റ് പരാമര്‍ശം ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago