നഗരത്തില്‍ 5000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
കൊയിലാണ്ടി: നഗരത്തില്‍ നിരോധിത പുകയില ഉല്പന്നങ്ങള് കൊയിലാണ്ടി പൊലിസ് പിടികൂടി. 5000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമാണ് കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നിര്‍ദേശപ്രകാരം കൊയിലാണ്ടി എസ്.ഐമാരായ സജു എബ്രഹാം, ഫസലുല്‍ ആബിദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നൈറ്റ് പെട്രോളിങ്ങില്‍ പിടികൂടിയത്.
രണ്ട് സംഭവങ്ങളിലായി കൊയിലാണ്ടി വലിയാണ്ടി വളപ്പില്‍ അബൂബക്കര്‍ (50), അരങ്ങാടത്ത് കോയാന്റെ വളപ്പില്‍ കെ.വി റാഫി (35) എന്നിവരെ അറസ്റ്റ് ചെയ്തു. റാഫി വിതരണത്തിനായി കൊണ്ടു പോകുന്ന ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. സ്കൂള്‍ കോളജ് പരിസരങ്ങളില്‍ ലഹരിവില്പന വ്യാപകമാകുന്നതിനെതിരേയാണ് ശക്തമായ നടപടിയുമായി കൊയിലാണ്ടി പൊലിസ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂള്‍ കോളജ് പരിസരങ്ങളില്‍ പൊലിസ് നിരീക്ഷണം നടത്തിവരുകയായിരുന്നു.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട പ്രധാകണ്ണികളിലേക്ക് വ്യക്ത്മായ വിവരം ലഭിച്ചതായി പൊലിസ് പറഞ്ഞു. കൊയിലാണ്ടി ടൗണിലെ പെട്ടി കടകള്‍ കേന്ദ്രീകരിച്ച് വില്പന നടക്കുന്നുണ്ടെന്ന് പൊലിസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. റെയ്ഡിന് സി.പി.ഒ വി. ജിജോ, പി.കെ മനോജ് കുമാര്‍, ഒ.കെ സുരേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ കെ. സുനില്‍, ഷിരാജ്, അജേഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."