ജിഷ വധം: അന്വേഷണ കമ്മിഷനെ പ്രശംസിച്ച് സൗമ്യയുടെ മാതാവ്
ചെറുതുരുത്തി: പെരുമ്പാവൂര്‍ ജിഷ കൊല കേസില്‍ അറസ്റ്റ് ചെയ്ത ആസാം സ്വദേശി അമീറുല്‍ ഇസ്‌ലാ(23) മിനെ തൂക്കിലേറ്റണമെന്ന് എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വെച്ച് ക്രൂരമായി പീഢനത്തിനിരയായി കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയുടെ മാതാവ് സുമതി ആവശ്യപ്പെട്ടു.
ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കിയത് പോലെ അമിയൂര്‍ ഇസ്‌ലാമിനും വധശിക്ഷ നല്‍കേണ്ടത് അനിവാര്യമാണ്. പ്രതിയെ പിടികൂടാനായത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞ സുമതി അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി ബി.സന്ധ്യയേയും മറ്റ് സംഘാംഗങ്ങളേയും അഭിനന്ദിച്ചു. സന്ധ്യ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ പ്രതി വലയിലാകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു.
തന്റെ മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന തനിക്ക് ഇപ്പോഴും മാറിയിട്ടില്ല. ജിഷയുടെ മാതാവ് അനുഭവിച്ചതും സമാനമായ വേദനയാണ്. ഘാതകന്‍ അറസ്റ്റിലായതോടെ അവര്‍ക്ക് നേരിയ ആശ്വാസം ലഭിക്കും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ പ്രസ്ഥാവന ഏറെ ആഹ്ലാദകരമാണെന്നും സുമതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."