കെ.ടി.സി.ടിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ജസ്റ്റിസ് കെമാല്‍ പാഷ
കല്ലമ്പലം: കെ.ടി.സി.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മറ്റെല്ലാ സ്‌കൂളുകള്‍ക്കും മാതൃകയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കെ.ടി.സി.ടി സ്‌കൂളിലെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും, വാര്‍ഷികവും സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന ചടങ്ങുകളെയും അനുബന്ധ പരിപാടികളെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിനും ജീവിതവിജയത്തിനുമായി കെ.ടി.സി.ടി ഓരോ വര്‍ഷവും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങില്‍ കെ.ടി.സി.ടി ചെയര്‍മാന്‍ ഡോ.പി.ജെ നഹാസ് അധ്യക്ഷനായി. മുന്‍ പ്രിന്‍സിപ്പല്‍മാരായ എച്ച്.എം സിയാവുദ്ദീന്‍, സി.വി സുരേന്ദ്രന്‍, ഗീതാനായര്‍, ഗോപകുമാര്‍ മഞ്ചമ്മ, എസ്. സഞ്ജീവ്, മുഹമ്മദ് ഷിബിലി എന്നിവരെയും മുന്‍ സ്‌കൂള്‍ ഭാരവാഹികളായ ഷാഹുല്‍ ഹമീദ് മുന്‍ഷി, എ. താഹ, പ്രൊഫ.അബ്ദുല്‍ റഷീദ്, എം. സൈനുലാബ്ദ്ദീന്‍, ഐ. മന്‍സൂറുദ്ദീന്‍, എം. ഷറഫുദ്ദീന്‍, എ. നഹാസ്, എം.എസ് ഷെഫീര്‍ മണമ്പൂര്‍, കരവാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.
അന്‍പതോളം വിവിധ കലാപരിപാടികളും ഇരുനൂറ്റി അന്‍പതില്‍പരം അവാര്‍ഡ് വിതരണവും ചടങ്ങിന് മാറ്റുകൂട്ടി. വിവിധ കലാരംഗങ്ങളില്‍ മികച്ച സംഭാവന നല്‍കിയ പരിശീലകരേയും ചടങ്ങില്‍ ആദരിച്ചു.
പൂര്‍വവിദ്യാര്‍ഥികളും മൂവായിരത്തിലധികം രക്ഷകര്‍ത്താക്കളും ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."