തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായി ലേബര്‍ കോള്‍സെന്റര്‍
തിരുവനന്തപുരം: തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട വിവരാന്വേഷകര്‍ക്ക് വിരല്‍ത്തുമ്പില്‍ തൃപ്തികരമായ മറുപടികളുമായി തിരുവനന്തപുരം പി.എം.ജിയിലെ തൊഴില്‍ഭവനില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ കോള്‍ സെന്റര്‍. നിരവധി ആളുകളാണ് ലേബര്‍ കമ്മിഷണറേറ്റിലെ ഈ കോള്‍സെന്ററിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ 389 പരാതികളും അന്വേഷണങ്ങളുമാണ് ഇവിടെ ലഭിച്ചത്. ഇതില്‍ 382 എണ്ണത്തിനും തൃപ്തികരമായ പരിഹാരം നല്‍കി. തൊഴില്‍ സംബന്ധമായ പൊതുവിവരങ്ങള്‍ക്കും, വേതന വ്യവസ്ഥകള്‍, കയറ്റിറക്ക് കൂലി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്കുമാണ് ആളുകള്‍ കോള്‍സെന്റര്‍ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇതേകാലയളവില്‍ ഏഴുപരാതികളാണ് കോള്‍സെന്ററില്‍ ലഭിച്ചത്. ഇതില്‍ കയറ്റിറക്ക് സംബന്ധിച്ച് നാലുപരാതികളും തൊഴില്‍ നിരസിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപരാതികളും കുറഞ്ഞ വേതനം നല്‍കാത്തതിന് ഒരു പരാതിയുമാണ് ലഭിച്ചത്. വേതന വ്യവസ്ഥകള്‍, കയറ്റിറക്ക് കൂലി, ആവാസ്, വേതന സുരക്ഷാപദ്ധതി, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി തൊഴില്‍ സംബന്ധിയായ ഏത് സംശയങ്ങള്‍ക്കും പരാതികള്‍ക്കും കൃത്യമായ മറുപടിയും മാര്‍ഗ നിര്‍ദേശവും പരിഹാരവും ഇവിടെനിന്ന് ലഭിക്കും കോള്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ്. ഞായറാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ സെന്റര്‍ സേവനം ലഭ്യമാണ്. കോള്‍ സെന്റര്‍ നമ്പര്‍ 180042555214.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."