പത്ത് പഞ്ചായത്തുകള്‍ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളാകും
കണ്ണൂര്‍: ജില്ലയിലെ പത്ത് പഞ്ചായത്തുകളെ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളാക്കുന്ന പദ്ധതി നാലിനു ആരംഭിക്കും.
സംസ്ഥാനത്തെ 120 ഗ്രാമപഞ്ചായത്തുകളെ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തുകളാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. ചൊക്ലി, മാങ്ങാട്ടിടം, മൊകേരി, പായം, കരിവെള്ളൂര്‍ പെരളം, പരിയാരം, ഇരിക്കൂര്‍, വളപട്ടണം, ചെമ്പിലോട്, ചെറുതാഴം എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി തുടങ്ങുന്നത്.
തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ സ്കൂളുകള്‍, അങ്കണവാടി, ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.
മായം കലര്‍ന്ന ഭക്ഷണം കണ്ടെത്തുന്നതിനായി ക്യുക്ക് ടെസ്റ്റ്, മൊബൈല്‍ ടെസ്റ്റിങ് ലാബ് എന്നീ സംവിധാനങ്ങളുടെ സഹായത്തോടെയാണ് പരിശോധന. മുന്‍വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കിയിരുന്നു. മാര്‍ച്ച് 10ന് പദ്ധതി അവസാനിക്കും.
ഭക്ഷണം നല്കുന്ന ആരാധനാലയങ്ങളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ആദ്യ ജില്ലയായി കണ്ണൂരിനെ മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു അസി. കമ്മിഷനര്‍ സി.എ ജനാര്ദനന്, കെ.പി മുസ്തഫ, ഡോ. ധനശ്രീ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."