അനിശ്ചിതത്വത്തിലായി മധ്യപ്രദേശ്; സഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് ഇല്ല
ഭോപാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തില്‍. തീരുമാനം സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. അതേസമയം, സഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവര്‍ണര്‍ തന്നെയാണ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചത്.
അതേസമയം, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൊവിഡ് നിരീക്ഷണത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു. ബംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. തിങ്കളാഴ്ചയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. രാവിലെ ഗവര്‍ണറുടെ പ്രസംഗം കഴിഞ്ഞാലുടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് നിര്‍ദേശം.
കോണ്‍ഗ്രസുവിട്ട് ബി.ജെ.പി.യില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലര്‍ത്തുന്ന 22 എം.എല്‍.എ.മാര്‍ രാജിവെച്ചതോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. വിശ്വാസവോട്ടെടുപ്പ് ഉറപ്പായതോടെ, രാജസ്ഥാനിലെ ജയ്പുരില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ഞായറാഴ്ച തിരിച്ചെത്തിച്ചു. വീട്ടിലേക്കുപോകാതെ ഇവരെല്ലാവരും ഭോപാലിലെ ഹോട്ടലിലാണ് തങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."