HOME
DETAILS

കൊവിഡ് രോഗികള്‍ക്കായി ഹോട്ടല്‍ ആശുപത്രിയാക്കി റൊണാള്‍ഡോ

  
backup
March 16, 2020 | 8:30 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b9

 


ലിസ്ബന്‍: കൊവിഡ് ലോകവ്യാപകമായി പടരുമ്പോള്‍ പോര്‍ച്ചുഗല്ലിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ തന്റെ ഹോട്ടലുകളെല്ലാം രോഗികള്‍ക്കായി ആശുപത്രിയാക്കി മാറ്റിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയയില്‍ വൈറലാണ്. തന്റെ എല്ലാ ഹോട്ടലുകളും ആശുപത്രിയാക്കി മാറ്റാനും കൊറോണ ബാധിതരെ സൗജന്യമായി ചികിത്സിക്കാനും റൊണാള്‍ഡോ തയാറെടുക്കുന്നുവെന്നാണ് പുറത്തുവന്നത്. പോര്‍ച്ചുഗല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ മാര്‍സയാണ് ഈ വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഇത് റോണോ ഫാന്‍സുകാര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
ആശുപത്രിയിലേക്ക് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഉടന്‍ നിയമിച്ച് എത്രയും വേഗം ആശുപത്രി ആരംഭിക്കുമെന്നാണ് വിവരങ്ങളുള്ളത്. കൊറോണ ബാധിതരായ പോര്‍ച്ചുഗീസിലെ ജനങ്ങള്‍ക്ക് വലിയ കൈത്താങ്ങാകുന്ന റൊണാള്‍ഡോയും പ്രവൃത്തിക്ക് വലിയ പിന്തുണയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പോര്‍ച്ചുഗല്ലിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഹോട്ടലുകളും കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനായി വിട്ടുകൊടുക്കുമെന്നാണ് വിവരം.
എന്നാല്‍ സത്യാവസ്ഥയ്ക്കായി സി.ആര്‍7 ഹോട്ടലിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞെന്നു യൂറോപ്യന്‍ പത്രപ്രവര്‍ത്തകനായ ഫിലിപ് കോട്ടിഞ്ഞോയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. സൈറ്റില്‍ കയറിയപ്പോള്‍ ഇത്തരമൊരു വാര്‍ത്തയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്നും വ്യാജമാണെന്നുമാണ് ഇയാള്‍ അറിയിച്ചത്.
എന്നാല്‍ വാര്‍ത്തയോട് ഇതുവരെ റൊണാള്‍ഡോ പ്രതികരിച്ചിട്ടില്ല. നിലവില്‍ കുടുംബത്തോടൊപ്പം പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോയുള്ളത്. കഴിഞ്ഞ ദിവസം ആരാധകരോട് കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുവന്റസിലെ റൊണാള്‍ഡോയുടെ സഹതാരമായ ഡിഫന്റര്‍ ഡാനിയല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  a day ago
No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  a day ago
No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  a day ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  a day ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  a day ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  a day ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  a day ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  a day ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  a day ago