HOME
DETAILS

ഒമാനില്‍ പാസ്‌പോര്‍ട്ട്-വിസ സേവനങ്ങള്‍: കരാര്‍ വ്യവസ്ഥകള്‍ വ്യക്തമാക്കി ഇന്ത്യന്‍ എംബസി

  
February 25, 2026 | 12:18 PM

indian embassy clarifies passport visa consular services agreement

 

മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട്, വിസ, മറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ആശയക്കുഴപ്പങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ ഇന്ത്യന്‍ എംബസി ഇന്‍ മസ്‌കത്ത് വിശതീകരണവുമായി രംഗത്തെത്തി. സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഔട്ട്‌സോഴ്‌സ് ഏജന്‍സിയുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ വിശദീകരിച്ചുകൊണ്ടാണ് എംബസി ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയത്. അപേക്ഷകരില്‍ നിന്ന് അധിക ഫീസ് ഈടാക്കുന്നതായും, അനാവശ്യമായി എംബസിയിലേക്ക് അയയ്ക്കുന്നതായും ചില പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം.

ഒമാനില്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ എംബസി അംഗീകരിച്ച ഏക സ്ഥാപനം എസ്.ജി.ഐ.വി.എസ് ആണെന്ന് വ്യക്തമാക്കി. ഇതിന് പുറമെ മറ്റേതെങ്കിലും ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും ഇത്തരം സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധികാരമില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി. അതിനാല്‍ അപേക്ഷകര്‍ ഔദ്യോഗിക കേന്ദ്രങ്ങളിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സര്‍വീസ് ചാര്‍ജ് സംബന്ധിച്ചും എംബസി വ്യക്തത വരുത്തി. അപേക്ഷകരില്‍ നിന്ന് ഈടാക്കേണ്ട സര്‍വീസ് ഫീസ് ആറു ഒമാനി റിയാല്‍ മാത്രമാണെന്നും, അതിന് പുറമെ ഫോട്ടോ എടുക്കുന്നതിനോ ഫോം പൂരിപ്പിക്കുന്നതിനോ അധിക തുക ഈടാക്കാന്‍ പാടില്ലെന്നും അറിയിച്ചു. പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കായി ഫോട്ടോ കൊണ്ടുവരേണ്ടതില്ല; കേന്ദ്രത്തില്‍ തന്നെ ഫോട്ടോ എടുക്കുന്നതാണ് നിലവിലെ സംവിധാനം. സര്‍ക്കാര്‍ നിശ്ചയിച്ച ഔദ്യോഗിക ഫീസിനും സര്‍വീസ് ചാര്‍ജിനും പുറമെ മറ്റു പേരില്‍ പണം ഈടാക്കുന്നത് കരാര്‍ ലംഘനമാണെന്നും എംബസി വ്യക്തമാക്കി.

അപ്പോയിന്റ്‌മെന്റ് എടുത്ത് വരുന്നവര്‍ നിശ്ചിത സമയത്ത് എത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അപ്പോയിന്റ്‌മെന്റ് ഇല്ലാതെ എത്തുന്നവരെ തിരക്കില്ലാത്ത സമയങ്ങളില്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷ സ്വീകരിക്കാതെ നേരിട്ട് എംബസിയിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണമെന്നും, അപേക്ഷകരുടെ സംശയങ്ങള്‍ക്ക് എഴുത്തുപൂര്‍വ്വം വ്യക്തമായ മറുപടി നല്‍കേണ്ടത് സേവനദാതാവിന്റെ ബാധ്യതയാണെന്നും എംബസി അറിയിച്ചു.

പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അപേക്ഷകര്‍ക്ക് സുരക്ഷിതമായി തിരികെ നല്‍കേണ്ടതും കരാറിന്റെ ഭാഗമാണ്. കൂറിയര്‍ വഴി രേഖകള്‍ അയയ്ക്കുമ്പോള്‍ അധിക ചാര്‍ജ് ഈടാക്കരുത്. നേരിട്ട് കേന്ദ്രത്തില്‍ നിന്ന് രേഖകള്‍ കൈപ്പറ്റാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ അറിയിക്കണം. സേവനകേന്ദ്രങ്ങളില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സേവന വ്യവസ്ഥകള്‍ ലംഘിക്കപ്പെടുന്നുവെന്ന് ആരെങ്കിലും കണ്ടെത്തിയാല്‍ എംബസിയില്‍ പരാതി നല്‍കാം. ബന്ധപ്പെട്ട രേഖകളും രസീതുകളും സഹിതം ഇമെയില്‍ വഴി പരാതി അറിയിക്കണമെന്ന് എംബസി നിര്‍ദേശിച്ചു. വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാവശ്യപ്പെട്ടാല്‍ പ്രത്യേക ഇമെയില്‍ വിലാസവും ഉപയോഗിക്കാമെന്നും അറിയിച്ചു.

മസ്‌കത്ത് ആസ്ഥാനമായ എംബസി പുറത്തിറക്കിയ ഈ വിശദീകരണം ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസമായി. കോണ്‍സുലര്‍ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനും പ്രവാസികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാണ് നടപടി ലക്ഷ്യമിടുന്നതെന്ന് എംബസി വ്യക്തമാക്കി. ഒമാനില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ കരാര്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

The Indian Embassy in Muscat has clarified the agreement terms for passport, visa and consular services handled by its authorised service provider in Oman. The Embassy warned against extra charges and advised applicants to report violations via official email channels.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  5 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  5 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  5 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  5 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  5 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  5 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  5 days ago