HOME
DETAILS

ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കൂ... പറയുന്നത് അതേപോലെ വിശ്വസിക്കാനാവില്ല, ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ്

  
February 25, 2026 | 12:32 PM

kpcc president sunny joseph response on ksu attack against veena george

കൊച്ചി: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പരുക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്നും മന്ത്രിയെ പരുക്കേൽപിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിക്ക് പരുക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെഎസ്‌എസ്‌യു പ്രവർത്തകർ മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരുക്കേൽപ്പിക്കുന്നതോ മന്ത്രിക്കേറ്റ പരുക്കോ താൻ ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. മന്ത്രിമാരുടെ ദേഹത്ത് കരിഓയിൽ ഒഴിച്ച സംഭവവും മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് നേരെ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധക്കാർ അവരെ തൊട്ടിട്ടുണ്ടോയെന്നും പരിക്കേറ്റിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്‌യു പ്രവർത്തകർ സംഭവത്തെ പൂർണമായി നിഷേധിച്ചിട്ടുണ്ട് എന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. മന്ത്രിയെ പരുക്കേൽപിച്ചതായി അവർ സമ്മതിച്ചിട്ടില്ല, പുറത്തുവന്ന ദൃശ്യമാധ്യമങ്ങളിലും അത് കണ്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്ത് വന്നു. മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. നടന്നത് ആരോഗ്യവകുപ്പിന് എതിരായ പ്രതിഷേധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വീണ ജോർജ്ജിന് പരുക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണെന്നാണ് അലോഷ്യസിന്റെ പ്രതികരണം. കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രതിഷേധക്കാർ അടുത്ത് എത്തിയപ്പോൾ തന്നെ പൊലിസ് തടഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

'മന്ത്രി വീണ ജോർജ്ജ് രക്തസാക്ഷി പരിവേഷം അണിയുകയാണ്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രവർത്തകർ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യരംഗം വെന്റിലേറ്ററായി കിടക്കുമ്പോൾ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകും. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ സ്വാഭാവികമാണ്' - അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കെഎസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. വീണ ജോർജിന്റെ കൈക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  4 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  4 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  4 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  4 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  4 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  4 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  4 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  4 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  4 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  4 days ago