HOME
DETAILS

'കൊല്ലടാ' എന്ന് ആക്രോശിച്ച് കഴുത്തിന് ആക്രമിച്ചു; കണ്ണൂരിൽ മന്ത്രിക്കുനേരെ വധശ്രമമെന്ന് എഫ്ഐആർ

  
Web Desk
February 25, 2026 | 6:30 PM

kerala health minister veena george attacked at kannur railway station

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് റെയിൽവേ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മന്ത്രിയുടെ ഗൺമാൻ അഭിലാഷ് എം എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി.

"കൊല്ലടാ" എന്ന് ആക്രോശിച്ചുകൊണ്ട് പ്രതിഷേധക്കാർ പാഞ്ഞടുത്തുവെന്നും മാരകായുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരുക്കേൽപ്പിച്ചുവെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പ്രതി ചേർത്താണ് പൊലിസ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 9 വകുപ്പുകളും റെയിൽവേ ആക്ട് പ്രകാരമുള്ള 2 വകുപ്പുകളും ഉൾപ്പെടെ 11 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കെഎസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നും, തിരുവനന്തപുരത്തേക്ക് പോകാനെത്തിയതായിരുന്നു മന്ത്രി. സ്‌പീക്കർ എഎൻ ഷംസീർ ഉൾപ്പെടെയുള്ളവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിന് മുൻപായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെയാണ് റെയിൽവ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നതിനിടെ കെഎസ്‌ പ്രതിഷേധവുമായി എത്തിയത്.

Railway police have registered an FIR against KSU workers for allegedly attempting to murder Kerala Health Minister Veena George at Kannur Railway Station. The minister's gunman, Abhilash M S, filed a complaint, stating the protesters used a deadly weapon to attack he.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി

Kerala
  •  6 days ago
No Image

വൈക്കത്ത് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ വയോധികന്‍ മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേ; ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്ക് നീക്കാന്‍ വമ്പന്‍ പദ്ധതികള്‍

uae
  •  6 days ago
No Image

എൽ.ഡി.എഫ് ഭരണത്തിൽ വ്യവസായമേഖല തകർന്നു; യു.ഡി.എഫിനായി വ്യവസായികളുടെ പ്രചാരണം

Kerala
  •  6 days ago
No Image

69 തസ്തികകളിലെ സഊദിവല്‍കരണം: വിജ്ഞാപനം പുറത്ത്; പ്രവാസികള്‍ക്ക് ജോലി ലഭിക്കാത്ത തസ്തികളുടെ പൂര്‍ണപട്ടിക | Full List

Saudi-arabia
  •  6 days ago
No Image

വോട്ടിങ് കാംപയിൻ: റാപ്പ് ഗാനത്തിനൊപ്പം ചുവടുവച്ച്‌ മുഖ്യ തെര. ഓഫിസറും കലക്ടറും

Kerala
  •  6 days ago
No Image

'ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നു'; മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് പ്രിയങ്ക

Kerala
  •  6 days ago
No Image

പോസ്റ്റൽ വോട്ടിങ് പരിഷ്‌കരണം: ആശങ്കയിൽ സർക്കാർ ജീവനക്കാർ

Kerala
  •  6 days ago
No Image

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് പൊലിസിന് 12 കോടി; ഇന്ധനച്ചെലവിന് മാത്രം രണ്ടുകോടി 

Kerala
  •  6 days ago
No Image

എസ്.ഡി.പി.ഐ ബന്ധം മുതൽ വ്യാജ ആധാർ വരെ; വാദപ്രതിവാദങ്ങൾക്കിടെ ഇന്ന് കൊട്ടിക്കലാശം

Kerala
  •  6 days ago