HOME
DETAILS

ഒരു കുഞ്ഞു മുറിവ് മന്ത്രിക്ക് ഇത്രയും വേദനിച്ചെങ്കിൽ, വിനോദിനിയുടെ വേദന എത്രയായിരിക്കും; രാഹുൽ മാങ്കൂട്ടത്തിൽ

  
Web Desk
February 25, 2026 | 2:31 PM

rahul mamkootathil slams government over health minister veena georges attack

പാലക്കാട്: കെഎസ്‌യു പ്രവർത്തകരുടെ ആക്രണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാരിനെ പരിഹസിച്ചും ചില ചോദ്യങ്ങൾ ഉന്നയിച്ചുമാണ് അദ്ദേഹം രംഗത്തെത്തിയത്.

ഒരു കുഞ്ഞു മുറിവ് മന്ത്രിക്ക് ഇത്രയും വേദനിച്ചുവെങ്കിൽ, സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി എത്രത്തോളം വേദനിച്ചിട്ടുണ്ടാകുമെന്ന് രാഹുൽ ചോദിച്ചു.

 

പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല, മന്ത്രിക്കെങ്ങനെയാണ് പരുക്കേറ്റതെന്ന് പൊലിസും, ആ പരുക്കിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് ആരോഗ്യവകുപ്പും കൃത്യമായി അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേൽക്കുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കെഎസ്‌യു പ്രവർത്തകർ ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ മന്ത്രിയ്ക്ക് കഴുത്തിന് പരുക്കേറ്റു.

കണ്ണൂരിൽ നിന്നും, തിരുവനന്തപുരത്തേക്ക് പോവുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷനിൽവെച്ച് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. സ്‌പീക്കർ എഎൻ ഷംസീർ ഉൾപ്പെടെയുള്ളവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിന് മുൻപായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ വഴിയിൽ തടഞ്ഞിരുന്നു. പിന്നാലെയാണ് റെയിൽവ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടക്കുന്നതിനിടെ കെഎസ്‌യു പ്രതിഷേധവുമായി എത്തിയത്.

Palakkad MLA Rahul Mamkootathil has criticized the government over the attack on Health Minister Veena George by KSU workers in Kannur. He questioned the government's priorities, pointing to the poor state of healthcare in the state, particularly the Palakkad district hospital where a young girl lost her hand due to alleged medical negligence.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  9 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  9 days ago
No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  9 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  9 days ago
No Image

ബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു 

Kerala
  •  9 days ago
No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  9 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  9 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  9 days ago
No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  9 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  9 days ago