സ്വകാര്യ ബസുകളിലെ സൂപ്പര്‍ ഫാസ്റ്റ് ബോര്‍ഡ് മാറ്റാന്‍ യൂത്ത്കോണ്‍ഗ്രസ്
എടപ്പാള്‍: അനധികൃത സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കെതിരേ കര്‍ശനമായ നടപടി എടുത്തില്ലെങ്കില്‍ ബസുകള്‍ തടയുന്നതോടൊപ്പം ആര്.ടി.ഒ ഉദ്യോഗസ്ഥന്മാരെ വഴിയില്‍ തടയുന്ന സമരപരിപാടികള്‍ക്കും യൂത്തു കോണ്‍ഗ്രസ് നേതൃത്വം നല്കുമെന്നു യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമന്റ് മണ്ഡലം കമ്മിറ്റി ഉപാധ്യക്ഷന്‍ ഇ.പി രാജീവ് അഭിപ്രായപ്പെട്ടു.
സൂപ്പര്‍ഫാസ്റ്റ് കൊള്ളക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സമരത്തിനിടെ എടപ്പാള്‍ വഴി കടന്നു പോയ മൂന്ന് അനധികൃത ബസുകളില്‍ സൂപ്പര്‍ഫാസ്റ്റ് ബോര്‍ഡുകള്‍ക്ക് പകരം ലിമിറ്റഡ് സ്റ്റോപ്പ് സ്റ്റിക്കറുകള്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പതിച്ചു. ഇതിനിടയില്‍ ബസിലെ യാത്രക്കാര്‍ അനധികൃതമായി വാങ്ങിയ പണം തിരികെ ചോദിച്ചത് ബസ് ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കത്തിനു കാരണമായി. കരീംപോത്തനൂര്, രഞ്ജിത്ത് തുറയാറ്റില്‍, മനീഷ് കുണ്ടയാര്‍, ഹാരിസ്മൂതൂര്, ബാവ, കണ്ണന് നമ്പ്യാര്‍, ആഗ്നേയ് നന്ദന്, ജയകൃഷ്ണന് എ.പി, ദിനേശന് തവനൂര്‍, മഹേഷ് വട്ടംകുളം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."