HOME
DETAILS
MAL
സഹകരണ സംഘങ്ങള്‍ സാനിറ്റൈസര്‍ കിയോസ്കുകള്‍ സ്ഥാപിക്കണം: മന്ത്രി
backup
March 17 2020 | 05:03 AM
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും അനുബന്ധ സ്ഥാപനങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിനായി ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്ത 'ബ്രേക്ക് ദി ചെയിന്‍' കാംപയിന് പ്രവര്‍ത്തനങ്ങള്‍ സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കണം.
എല്ലാ സഹകരണ സംഘങ്ങളും സ്വന്തം സ്ഥാപനത്തില്‍ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി സാനിറ്റൈസര്‍ കരുതണം. കൂടാതെ, തങ്ങളുടെ പ്രവര്‍ത്തന പരിധിയിലെ പ്രധാന പൊതുസ്ഥലങ്ങളില്‍ സാനിറ്റൈസര്‍ കിയോസ്കുകള്‍ സ്ഥാപിക്കണം. സംസ്ഥാനത്തെ 15,000ത്തോളം വരുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിക്കാനാകുമെന്നും മന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."