വിമാനത്താവളങ്ങളില്‍ മുഴുവന്‍ യാത്രക്കാരെയും പരിശോധിക്കും: മുഖ്യമന്ത്രി
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ മൂന്നു പേരാണ് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നത്. കഴിഞ്ഞയാഴ്ച രോഗവുമായി ഇറ്റലിയില്‍ നിന്നു വന്ന കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കമുണ്ടായ രണ്ടു ഡോക്ടര്‍മാരും ഒരു നഴ്‌സും ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നാണ് വൈകുന്നേരത്തോടെ വാര്‍ത്ത വന്നത്. പല പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ ജീവനക്കാര്‍ പത്തു ദിവസമായി വീടുകളില്‍ നിരീക്ഷണത്തിലുള്ളതാണ്. ഇവര്‍ ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."