HOME
DETAILS

ഉച്ചയ്ക്ക് മീന്‍ പൊരിച്ചതും കൂട്ടി ഊണ്, ഇടവേളകളില്‍ ജ്യൂസ്, വിദേശികളാണെങ്കില്‍ ടോസ്റ്റഡ് ബ്രെഡ്, ചീസ്; ഇത് കൊറോണ ഐസൊലേഷന്‍ വാര്‍ഡിലെ മെനു

  
backup
March 17 2020 | 10:03 AM

ernakulam-medical-college-isolation-ward-food-menu

കൊച്ചി: ഉറ്റവരെയും ഉടയവരെയും വേര്‍പ്പെട്ട് ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് മികച്ച ഭക്ഷണവും വായനയ്ക്കുള്ള സൗകര്യവുമാണ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉണര്‍ന്നു കഴിയുമ്പോള്‍ ഒഴിവാക്കാനാവാത്ത ചായ മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട മീന്‍ പൊരിച്ചതും ദോശയും സാമ്പാറും ചൂടില്‍ തണുപ്പിക്കാന്‍ ജ്യൂസും വരെ ഉള്‍പ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്.

രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ മെനുവിലുണ്ട്. വിദേശത്ത് നിന്നുള്ളവര്‍ ആണെങ്കിലോ ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളില്‍ എത്തും.

 

രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്. കുട്ടികള്‍ക്കാണെങ്കിലോ പാലും ലഘു ഭക്ഷണവും ഉള്‍പ്പെടുത്തിയുള്ള മെനു ആണ് തയ്യാറാക്കിയിരിക്കുന്നത്.

അവ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിര്‍ദേശം കൂടി സ്വീകരിച്ചാണ് കൊവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദീന്‍ , അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഗണേഷ് മോഹന്‍, ഫുഡ് ഇന്‍ചാര്‍ജ് ഡോ. ദീപ, സീനിയര്‍ നഴ്‌സ് അമൃത എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഭക്ഷണ ക്രമം തയ്യാറാക്കിയത്. മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മെന്‍സ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 30 പേര്‍ക്ക് വരെയുള്ള ഭക്ഷണം തയ്യാറാക്കാനാണ് തീരുമാനം.

*ഇന്ത്യക്കാരായ ഐസൊലേഷനില്‍ കഴിയുന്ന ആളുകളുടെ ഭക്ഷണ ക്രമം*

രാവിലെ 7.30 : ദോശ, സാമ്പാര്‍, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റര്‍ വെള്ളം
10.30 : പഴച്ചാറ്
12.00: ചപ്പാത്തി, ചോറ്, തോരന്‍ , കറി, മീന്‍ പൊരിച്ചത്, തൈര്, ഒരു ലിറ്റര്‍ വെള്ളം
വൈകീട്ട് 3.30: ചായ, ബിസ്‌ക്കറ്റ് /പഴംപൊരി /വട
രാത്രി 7.00: അപ്പം , വെജിറ്റബിള്‍ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റര്‍ വെള്ളം

*വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണ ക്രമം*

രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങള്‍, സൂപ്
11.00: പഴച്ചാറ്
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവര്‍ക്ക് ), പഴങ്ങള്‍
വൈകീട്ട് 4.00: പഴച്ചാറ്
രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും

National
  •  2 months ago
No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago