ഉള്ള്യേരിയില്‍ 'സ്നേഹനാണയം' ജീവകാരുണ്യ പദ്ധതിക്ക് തുടക്കം
ഉള്ള്യേരി: ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പഞ്ചായത്തില്‍ സ്നേഹ നാണയം പദ്ധതിക്ക് തുടക്കമായി. ഒരു ദിവസം ഒരു കുടുംബത്തില്‍ നിന്ന് ഒരു രൂപ വീതം നല്‍കുന്നതാണ് പദ്ധതി. ഈ തുക മാസാവസാനം കുടുംബശ്രീ മുഖേന ശേഖരിച്ച് ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ച് പഞ്ചായത്തില്‍ പ്രയാസമനുഭവിക്കുന്നവരുടെ അപേക്ഷ സ്വീകരിച്ച് അര്‍ഹതയുള്ളവര്‍ക്ക് സഹായമെത്തിക്കുന്ന രീതിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ അധ്യക്ഷനായി.
ചടങ്ങില്‍ എ.എം വേലായുധന്, പി. ഷാജി, ബിന്ദു കളരിയുള്ളതില്‍, സി.കെ രാമന്‍കുട്ടി, സുജാത നമ്പൂതിരി, സന്തോഷ് പുതുക്കേമ്പുറം, എ. ദേവി, ഒള്ളൂര് ദാസന്, ടി.പി ദിനേശന്, കെ. മായന്‍, ഭാസ്ക്കരന്‍ കിടാവ്, മധുസൂദനന്, സന്തോഷ് സി.എം, പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമംത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."