HOME
DETAILS

പ്രളയ ദുരിതാശ്വാസം; ജില്ലക്ക് അനുവദിച്ച അധിക മണ്ണെണ്ണ ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല

  
backup
February 03 2019 | 03:02 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d-2

മാനന്തവാടി: പ്രളയം ഏറെ ദുരിതം വിതച്ച ജില്ലയില്‍ അധികമായി അനുവദിച്ച മണ്ണെണ്ണ ഭൂരിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിച്ചില്ലെന്ന പരാതി വ്യാപകം.
കേന്ദ്ര സര്‍ക്കാരാണ് പ്രളയ ബാധിത ജില്ലകള്‍ക്ക് അധികമായി മണ്ണെണ്ണ അനുവദിച്ചത്. നവംമ്പര്‍ , ഡിസംബര്‍, ജനുവരി മാസങ്ങളിലായി കാര്‍ഡുടമകള്‍ക്ക് അഞ്ച് ലിറ്റര്‍ വരെ മണ്ണെണ്ണ നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കാലാവധി കഴിഞ്ഞപ്പോഴാണ് ഭൂരിഭാഗം പേരും അധികമായി മണ്ണെണ്ണ ലഭിക്കുമായിരുന്നു എന്നറിഞ്ഞത്. റേഷന്‍ കടകളില്‍ ഇത് സംബന്ധിച്ച് നോട്ടീസ് പതിക്കണമെന്ന് അതാത് താലൂക്ക് ഓഫിസുകളില്‍ നിന്ന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പല റേഷന്‍ കടകളും ഈ നിര്‍ദേശം പാലിക്കുകയോ, ഉപഭോക്താക്കളെ വിവരം അറിയിക്കുകയോ ചെയ്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ചില റേഷന്‍ ലൈസന്‍സികള്‍ മണ്ണെണ്ണ പൂഴ്ത്തി വെക്കുകയായിരുന്നുവെന്നും പരാതികള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും വിവരമറിഞ്ഞ് റേഷന്‍ കടകളിലെത്തി അന്വേഷണം നടത്തിയ ചുരുക്കം പേര്‍ക്ക് മാത്രമാണ് അധികമായി അനുവദിച്ച മണ്ണെണ്ണ ലഭിച്ചത്.
റേഷന്‍ കടകളില്‍ 49 രൂപ വിലയുണ്ടായിരുന്ന സമയത്താണ് ആനുകുല്യം പ്രഖ്യാപിച്ചത്. പിന്നീട് വില 37 രൂപ വരെയായി കുറഞ്ഞിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് എത്തിയ ഉപഭോക്താക്കള്‍ക്ക് സ്റ്റോക്ക് തീര്‍ന്നു എന്ന നിരാശജനകമായ മറുപടിയാണ് പല കടകളില്‍ നിന്നും ലഭിച്ചത്. പൊതു വിപണിയില്‍ 65 രൂപ മുതല്‍ 75 രൂപ വരെയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് വില ഈടാക്കുന്നത്. അതെ സമയം കാര്‍ഡുടമകള്‍ക്ക് അധികമായി നല്‍കേണ്ട ആവശ്യത്തിനുള്ള മണ്ണെണ്ണ ലഭിച്ചില്ലെന്നാണ് അധികൃതരും കടയുടമകളും പറയുന്നത്.
മാനന്തവാടി താലൂക്കില്‍ എന്‍ ഇ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ 61000 ഉപഭോക്താക്കളാണ് ഉള്ളത്. ഇവര്‍ക്ക് ആവശ്യമായി വരുന്നത് 305 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ്. എന്നാല്‍ രണ്ട് ഘട്ടങ്ങളിലായി ലഭിച്ചതാകട്ടെ 84 കിലോ ലിറ്റര്‍ മണ്ണെണ്ണയും മറ്റ് താലൂക്കുകളിലും സ്ഥിതി വിഭിന്നമല്ല. ബത്തേരി താലൂക്കില്‍ 76632 ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ആവശ്യമായി വരുന്നത് 383 കിലോ ലിറ്ററാണെങ്കില്‍ ലഭിച്ചതാകട്ടെ രണ്ട് ഘട്ടങ്ങളിലായി 48 കിലോ ലിറ്ററും, വൈത്തിരി താലൂക്കില്‍ 65160 കാര്‍ഡുകളാണ് ഉള്ളത്. 300 കിലോലിറ്ററാണ് ആവശ്യമെങ്കില്‍ 42 കിലോ ലിറ്ററാണ് ലഭിച്ചത്. ആനുകൂല്യങ്ങള്‍ വെട്ടി കുറക്കുകയും സബ് സിഡികള്‍ ഇല്ലാതാവുകയും ചെയ്തതോടെ എന്‍ ഇ കാര്‍ഡുടമകള്‍ അല്ലാത്തവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതാകട്ടെ അര ലിറ്റര്‍ മണ്ണെണ്ണ മാത്രം. അധികൃതരുടെയും റേഷന്‍ ഷാപ്പ് ഉടമകളുടെയും അനാസ്ഥകാരണം അര്‍ഹരായ നിരവധി ആളുകള്‍ക്കാണ് പ്രളയാനന്തര ആനൂകൂല്യം ലഭിക്കാതെ പോയത്. പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് ആവശ്യത്തിന് ആനുപാതികമായി മണ്ണെണ്ണ ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago