പാണ്ടിക്കുടിയിലുള്ള കുടിവെള്ള നിര്‍മാണ യൂനിറ്റ് മന്ത്രി സന്ദര്‍ശിച്ചു
കൊച്ചി: കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പാണ്ടിക്കുടിയിലുള്ള നിര്‍മാണ യൂനിറ്റ് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ സന്ദര്‍ശിച്ചു. ഭൂഗര്‍ഭ ജലം ശുദ്ധീകരിച്ച് കുടിവെള്ളം ഉല്‍പാദിപ്പിക്കുന്ന ഈ പദ്ധതി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റേയും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേയും സഹായത്തോടെയാണ് നടത്തപ്പെടുന്നത്.
കൊച്ചി നഗരത്തിന്റെ കുടിവെള്ള പ്രശ്‌നത്തിന് വലിയൊരളവുവരെ പരിഹാരമാകുന്ന ഈ പദ്ധതിയുടെ ഭാഗമായി നിലവില്‍ മൂന്ന് നിര്‍മ്മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു പ്ലാന്റില്‍ 10 വനിതകള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്ന ഈ പദ്ധതി വഴി മണിക്കൂറില്‍ 2000 ലിറ്റര്‍ വരെ വെള്ളം ശുദ്ധീകരിച്ച് ബോട്ട്‌ലിങ് ചെയ്യാന്‍ സാധിക്കും. ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, എ.ബി സാബു, കെ.ജെ ആന്റണി, ഷീബലാല്‍, എന്നിവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."