HOME
DETAILS
MAL
അപകടയോട്ടത്തിന് തടയിടാന്‍ കുട്ടിപ്പൊലിസ്
backup
February 03 2019 | 06:02 AM
ചെറുവത്തൂര്‍: അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ബോധവല്‍ക്കരണവുമായി കുട്ടിപ്പൊലിസുകാര്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ ബൈക്ക് അപകടങ്ങളില്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടിപ്പൊലിസുകാര് ട്രാഫിക് ബോധവല്‍ക്കരണവുമായി രംഗത്തിറങ്ങിയത്.
ചെറുവത്തൂര്‍ ദേശീയപാതയിലൂടെ കടന്നുപോയ വാഹന ഡ്രൈവര്‍മാരെയെല്ലാം കുട്ടികള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കി. പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഉദ്ഘാടനം ചെയ്തു. ചന്തേര എസ്.ഐ വിപിന്‍ചന്ദ്രന്‍, പ്രദീപന്, കെ. രവി, മധു എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."