ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ വ്യാപക പരിശോധന
ആലുവ: എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദ്ദേശപ്രകാരം ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ വ്യാപക പരിശോധന.
ക്രമക്കേട് കണ്ടെത്തിയ എറണാകുളം റെയിഞ്ചിലെ കൊച്ചിന് വൈന്‍സ് ആന്‍ഡ് ഡ്രഗ്സ് (പൂനം റസിഡന്‍സി), മൂവാറ്റുപുഴ റെയിഞ്ചിലെ ജനത ടൂറിസ്റ്റ് ഹോം, മട്ടാഞ്ചേരി റെയിഞ്ചിലെ ഓള്‍ഡ് ലൈറ്റ് ഹൗസ് എന്നീ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മിഷണര്‍ ഡി. സന്തോഷ്, അസി. എക്സൈസ് കമ്മിഷണര്‍ എ.എസ് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പെര്‍മിറ്റ് പ്രകാരം അനുവദിച്ചിട്ടുള്ള റൂമുകളില്‍ അല്ലാതെ കൗണ്ടര്‍ പ്രവര്‍ത്തിപ്പിച്ചതിനും അനധികൃത നിര്‍മാണങ്ങള്‍ നടത്തിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്. തുടര്‍ന്നുള്ള ദിവങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കി ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."