HOME
DETAILS

്‌സംസ്ഥാനത്തെ 20 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടി

  
backup
March 17 2020 | 18:03 PM

%e0%b5%8d%e2%80%8c%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-20-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b9%e0%b5%8b

സുനി അല്‍ഹാദി
കൊച്ചി: കൊവിഡ്-19 ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ 20 ശതമാനം ഹോട്ടലുകളും താല്‍ക്കാലികമായി അടച്ചുപൂട്ടി. പക്ഷിപ്പനിയും കൊവിഡ് -19 ഉം ഹോട്ടല്‍ വ്യവസായത്തെ തകര്‍ത്തപ്പോള്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും വാടക നല്‍കാനും കഴിയാതെ നെട്ടോട്ടമോടുകയാണ് ഉടമകള്‍. തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നാണ് ചെറുകിട ഹോട്ടലുകളുടെ ഉടമകള്‍ പറയുന്നത്.
സംസ്ഥാനത്തെ ചെറുതും വലുതുമായ 90,000 ഹോട്ടലുകളില്‍ 80 ശതമാനം സ്ഥാപനങ്ങളിലും കച്ചവടം 20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബാക്കി 20 ശതമാനം ഇടങ്ങളിലും കച്ചവടം 50-60 ശതമാനം മാത്രമാണ് നടക്കുന്നത്. വിനോദസഞ്ചാര മേഖലകളായ മൂന്നാര്‍, വയനാട്, കോവളം, തേക്കടി, കുമരകം എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതര സംസ്ഥാനത്തുനിന്നുള്ളവര്‍ക്കുപോലും താമസയിടം നല്‍കരുതെന്ന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലോഡ്ജുകളും അടഞ്ഞുകിടക്കുകയാണ്. ഇന്നലെ 40 റൂമുകളുള്ള ലോഡ്ജില്‍ വെറും മൂന്ന് റൂമുകളില്‍ മാത്രമാണ് താമസക്കാരെത്തിയതെന്ന് എറണാകുളത്തെ ലോഡ്ജ് ഉടമ പറഞ്ഞു. തങ്ങള്‍ സ്ഥാപനങ്ങള്‍ അടച്ചിടാതിരിക്കുന്നത് പണം കൊടുക്കാനുള്ളവര്‍ വീട്ടിലേക്ക് വരുമെന്ന് ഭയന്നിട്ടാണെന്ന് കോഴിക്കോട്, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ നടത്തുന്നയാള്‍ പറയുന്നു.
സാധാരണ ഓരോ ദിവസവും ലഭിക്കുന്ന വിറ്റുവരവ് കൊണ്ടാണ് ബാങ്ക് ലോണ്‍, പലചരക്ക് വാങ്ങുന്ന തുക, വാടക, തൊഴിലാളികളുടെ വേതനം, വൈദ്യുതിചാര്‍ജ് എന്നിവ മാറ്റിവയ്ക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ വിറ്റുവരവ് തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാന്‍ പോലും തികയുന്നില്ല. തുറന്നുപ്രവര്‍ത്തിക്കുന്ന ഹോട്ടലുകളാകട്ടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ ആരെങ്കിലും ഭക്ഷണം കഴിക്കാനെത്തുമോ എന്ന ഭയത്തിലുമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൊവിഡ്-19 ഭയന്ന് നാട്ടിലേക്ക് തിരിച്ചുപോയതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍പോലും ജനങ്ങള്‍ പുറത്തേക്കിറങ്ങാതിരിക്കുന്നതിനാല്‍ ഇവിടെയും സ്ഥിതി മറിച്ചല്ല.
അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തിന് സമയക്രമം നിര്‍ദേശിച്ചതായി കേരള ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. പരസ്പരം സഹകരിച്ച് ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ നിശ്ചിത സമയത്തേക്ക് മാറിമാറി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിസിനസിനെ ബാധിക്കാത്ത രീതിയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ തൊഴിലാളികളെ കുറക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടല്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി.എസ്.ടിയുടെ പേരില്‍ ഇപ്പോഴും ഹോട്ടലുകളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നും ഇത് ഉടമകളെ മാനസികമായി തളര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago