സ്റ്റോപ്പ് അനുവദിച്ചുവെന്ന് പ്രഖ്യാപനം മാത്രം; രാജധാനി കാസര്‍കോട്ട് നിര്‍ത്തിയില്ല
കാസര്‍കോട്: രാജധാനിക്ക് സ്റ്റോപ്പ് അനുവദിച്ചുവെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയില്ല.
ഈമാസം ഒന്നുമുതല്‍ ഹസ്റത് നിസാമുദ്ദീന്‍-തിരുവനന്തപുരം, തിരുവനന്തപുരം-ഹസ്റത് നിസാമുദ്ധീന്‍ ട്രയിനുകള്‍ക്കു കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചതായാണ് പ്രഖ്യാപനം വന്നത്. കാസര്‍കോട് എം.പി കരുണാകരനും ബി.ജെ.പി ജില്ലാ കമ്മിറ്റിയും സ്റ്റോപ്പ് ലഭിച്ചതിന്റെ അവകാശവാദം ഉന്നയിച്ചിരുന്നു.
കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഫേസ് ബുക്ക് വഴി രാജധാനിക്കു കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചതായി അറിയിച്ച വിവരവും പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി ജില്ലാ നേതാക്കള്‍ കാസര്‍കോടിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഒന്നു മുതല്‍ സ്റ്റോപ്പ് അനുവദിച്ച കാസര്‍കോട്ട് ട്രെയിന്‍ നിര്‍ത്താതെ പോയതുമായി ബന്ധപ്പെട്ട് അവകാശ വാദങ്ങള്‍ ഉന്നയിച്ചവര്‍ ഇപ്പോള്‍ മൗനത്തിലാണ്.
ജില്ലയിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു രാജധാനി എക്സ്പ്രസിന് ജില്ലാ ആസ്ഥാനത്തു സ്റ്റോപ്പ് വേണമെന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."