സമസ്ത ജില്ലാ സമ്മേളനം: വിളംബരറാലി ഏഴിന്
പാലക്കാട്: സമസ്ത ജില്ലാ സമ്മേളന വിളംബരറാലി ഉദ്ഘാടന ദിവസമായ ഏഴിന് നടക്കും. ചൂരക്കോട് അത്താണിയില്‍നിന്നും തുടങ്ങി വല്ലപ്പുഴ സമ്മേളന നഗരിയില്‍ സമാപിക്കും. എസ്.വൈ.എസ് സന്നദ്ധവിഭാഗമായ ആമില, വിഖായ എസ്.ബി.വി സന്നദ്ധവിഭാഗമായ ഖിദ്മ, എസ്.കെ.എസ്.എസ്.എഫ്, ദര്‍സ് അറബിക് കോളജ് വിഭാഗമായ ത്വലബ, ഉള്‍പ്പടെ 1000 വളണ്ടിയര്‍മാര്‍ റാലിയില്‍ പങ്കെടുക്കും.
മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം ഏഴിന്
പാലക്കാട്: സമസ്ത ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ മജ്‌ലിസുന്നൂര്‍ സംഗമം സമ്മേളന ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച രാത്രി എട്ടിന് സമ്മേളനനഗരിയില്‍ നടക്കും. സമസ്ത മുശാവറാംഗം ഹൈദര്‍ഫൈസി പനങ്ങാങ്ങര ഉദ്‌ബോധനം നടത്തും. മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് ജില്ലാ അമീര്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടിയും സമാപന ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങളും നേതൃത്വം നല്‍കും. ജില്ലയില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസുകള്‍ക്ക് നേതൃത്വം നല്‍കുന്ന മഹല്ല്, മദ്‌റസ, ശാഖാ അമീറുമാരും കോഡിനേറ്റര്‍മാരും സംബന്ധിക്കും.
സമ്മേളന പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി
പാലക്കാട്: സമസ്ത ജില്ലാ സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങള്‍ സ്വാഗതസംഘം അവലോകനം ചെയ്തു. ഉദ്ഘാടനം, ആത്മീയം, കര്‍മ്മപഥം, ആദര്‍ശം, പ്രാസ്ഥാനികം, കാലികം, ദഅ്‌വത്ത്, സ്ഥാപനനേതൃസംഗമം, സുപ്രഭാതം, ജില്ലാ സാദാത്ത് സംഗമം, സമാപന സമ്മേളനം, എന്നീ 11 സെഷനുകളിലായാണ് സമ്മേളന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് സമ്മേളന പതാകദിനമായി ആചരിക്കും. സമ്മേളന സന്ദേശം ബഹുജനങ്ങളില്‍ എത്തിക്കുന്നതിനായി ഈ മാസം നാല്, അഞ്ച് തിയതികളിലായി സമസ്ത പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ജില്ലയില്‍ സന്ദേശയാത്ര നടത്തും.
സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കെ ആറ്റക്കോയ തങ്ങള്‍, എം. വീരാന്‍ഹാജി പൊട്ടച്ചിറ, എന്‍.കെ മൊയ്തുട്ടിഹാജി, ടി.എം ഖാസിം മുസ്‌ലിയാര്‍, കെ. മുഹമ്മദ്കുട്ടി മാസ്റ്റര്‍, എന്‍.കെ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പി. കുഞ്ഞിമുഹമ്മദ് ഫൈസി മോളൂര്‍, കെ. അബ്ദുല്‍അസീസ് ഫൈസി, ബഷീര്‍വല്ലപ്പുഴ, പി.എം യൂസഫ് പത്തിരിപ്പാല, കെ.ടി അബ്ദുസലാം ഫൈസി, മുഹമ്മദ് അജ്മല്‍ ബീവിപ്പടി, കെ. ഹബീബുല്ല മാസ്റ്റര്‍, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."