കഞ്ചാവ് കേസില്‍ കനത്തശിക്ഷ നല്‍കാന്‍ നിയമഭേദഗതിക്ക് ശ്രമിക്കും:ഋഷിരാജ് സിങ്
ആലപ്പുഴ: കഞ്ചാവ് കേസില്‍ പിടിയിലാകുന്നവര്‍ ഉടന്‍ മോചിതരാകാതിരിക്കാന്‍ നിയമഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഒരു കിലോഗ്രാമില്‍ താഴെ കഞ്ചാവ് സൂക്ഷിക്കുന്നവര്‍ക്കു പിടിയിലായാല്‍ ഉടന്‍ ജാമ്യം ലഭിക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്നു സംസ്ഥാനം നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്.
ഇത്തരം കേസുകളില്‍ പിടിയിലാകുന്ന കഞ്ചാവ് വില്പനക്കാര്‍ നിയമത്തിലെ പഴുത് മുതലാക്കി രക്ഷപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതിക്കായി സംസ്ഥാനം വീണ്ടും കേന്ദ്രത്തിനു നിര്‍ദേശം സമര്‍പ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ എക്‌സൈസ് വകുപ്പ് രണ്ടാഴ്ച്ചയ്ക്കകം പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ്-മയക്കുമരുന്നു വില്പന തടയുക എന്ന ലക്ഷ്യത്തോടെയാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുക. പരാതി അറിയിക്കുന്നവരുടെ മേല്‍വിലാസം അറിയിക്കണമെന്നില്ല.
പത്തുദിവസം കൂടുമ്പോള്‍ ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. സംസ്ഥാനത്ത് ഒരുദിവസം 500കേസുകള്‍വരെ എക്‌സൈസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. വ്യാജവാറ്റ് തടയുന്നതിനും മദ്യ ദുരന്തമുണ്ടാകാതിരിക്കുന്നതിനും എക്‌സൈസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ലൈസന്‍സിനു വിരുദ്ധമായി മദ്യം വിളമ്പുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."