വെള്ളമെത്തുന്നില്ല; കൃഷിയുണക്ക് ഭീഷണി കര്‍ഷകരെ ദുരിതത്തിലാക്കുന്നു
കോട്ടായി: ജില്ലയിലെ പലയിടങ്ങളിലും നെല്പാടങ്ങളിലേയ്ക്ക് മതിയായ അളവില്‍ വെള്ളമെത്താതത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കനാല്‍ വെള്ളം ശരിയായ രീതിയില്‍ എത്താതായതോടെ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. വെള്ളം ലഭിക്കാത്തായതോടെ നെല്‍കൃഷി ഉണക്കം ബാധിച്ച് തുടങ്ങിയ സ്ഥിതിയാണ്. മലമ്പുഴ അണക്കെട്ടില്‍നിന്നും വെള്ളം ഫെബ്രുവരി 20വരെ വിടുന്നുണ്ടെങ്കിലും മിക്കയിടത്തും കനാലുകള്‍ നന്നാക്കാത്തതുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഗ്രാമീണ മേഖലകളിലെ ചെറുതും വലുതുമായ മിക്ക കനാലുകളും കാടുപിടിച്ചും ചെളിയടിഞ്ഞും നാശത്തിന്റെ വക്കിലാണ്. അണക്കെട്ടുകളില്‍നിന്നും വെള്ളം തുറന്നുവിടും മുന്‍പേ ഇത്തരം കനാലുകള്‍ നന്നാക്കാത്തതു കാരണം മിക്കയിടത്തെ കൃഷിയിടങ്ങളിലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ജലസേചന വകുപ്പിന്റെ അനാസ്ഥയാണ് കനാലുകളിലൂടെയുള്ള വെള്ളം ലഭിക്കാത്തിതിനു കാരണമെന്നും ഇതുകാരണം കൃഷിനശിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്ക്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
കനാലുകളില്നിന്നു വെള്ളം ലഭിക്കാത്തിടത്ത് സ്വകാര്യ വ്യക്തികളുടെ കിണറുകളില്‍നിന്നും ചെറിയ കുളങ്ങളില്‍നിന്നും മോട്ടോറുപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് മിക്കയിടത്തും കര്‍ഷകര്‍ നാളുകള്‍ നീക്കുന്നത്. പ്രളയത്തിനു ശേഷം കരകയറിയ കാര്‍ഷിക മേഖലയില്‍ നെല്‍ ചെടികളില്‍ വ്യാപകമാകുന്ന രോഗങ്ങള്‍ക്കു പുറമെ കനാലുകളില്‍നിന്നുള്ള ജലദൗര്‍ലഭ്യവും കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."