കൈക്കൂലി: ഓവര്‍സിയറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍
ചെര്‍പ്പുളശ്ശേരി: കൈക്കൂലി വാങ്ങുന്നതിനിടെ ചെര്‍പ്പളശ്ശേരി നഗരസഭാ ഓവര്‍സിയറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. ഓവര്‍സിയര്‍ ലിജിന്‍, നഗരസഭാ വൈസ് ചെയര്‍മാന്റെ സ്വകാര്യ ഡ്രൈവര്‍ മുഹമ്മദ് ഷമീര്‍ എന്നിവരാണ് പിടിയിലായത്. ഓവര്‍സിയര്‍ ലിജിനില്നിന്നും 4,000 രൂപ പിടിച്ചെടുത്തു. കെട്ടിടനിര്‍മാണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തി നല്കിയ പരാതിയിലാണ് വിജിലിന്‍സ് ഇവരെ പിടികൂടിയത്.
കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ തുടര്‍നടപടിയുണ്ടാവുമെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഡിവൈ.എസ്.പി കെ.എ ശശിധരന്, സി.ഐമാരായ എം. ശശിധരന്, മുഹമ്മദ് ഹനീഫ, എസ്.ഐ മുഹമ്മദ് റഫീഖ്, തഹസില്‍ദാര്‍മാരായ സി. സുരേഷ് കുമാര്‍, ഡി. അമൃതവല്ലി തുടങ്ങിയ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു.
ഡ്രൈവറെ പുറത്താക്കി
ചെര്‍പ്പുളശ്ശേരി: നഗരസഭാ ഓവര്‍സിയറുമായി ചേര്‍ന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിയിലായ തന്റെ സ്വകാര്യ ഡ്രൈവറെ തല്‍സ്ഥാനത്തുനിന്നും നീക്കിയതായി വൈസ് ചെയര്മാന് കെ.കെ.എ അസീസ് പറഞ്ഞു. സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കാന്‍ മുനിസിപ്പല്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."