സാക്ഷരതാ പരിശീലന പരിപാടിക്ക് തുടക്കം
ശ്രീകൃഷ്ണപുരം : കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ പാളമല പട്ടികവര്‍ഗ കോളനിയില്‍ ഉയിര്‍പ്പ് സാക്ഷരതാ പരിശീലന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി സാക്ഷരതാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 15ാം വാര്‍ഡ് മെമ്പര്‍ വി.രാമകൃഷ്ണന് അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം. സുബ്രമണ്യന്‍, സി ഡി എസ് ചെയര്പേഴ്സന് ബാല, എസ് ടി പ്രൊമോട്ടര്‍ വീരേന്ദ്രന്, സാക്ഷരതാ പേരക് പി.സുഭദ്ര, സോഷ്യല്‍ വര്‍ക്കര്‍ അനില, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അനൂപ്, ഊരുമൂപ്പന് മാധവന്, സാക്ഷരതാ പരിശീലക ശോഭ ചുള്ളിയോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ പട്ടികവര്‍ഗ്ഗ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷൈനി സ്വാഗതം പറഞ്ഞു. കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. 100 ദിവസം കൊണ്ട് പട്ടികവര്‍ഗ്ഗ കോളനിയിലെ മുഴുവന്‍ അംഗങ്ങളെയും വിദ്യാഭ്യാസ യോഗ്യതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ഉയിര്‍പ്പ് എന്ന പേരിലുള്ള ഈ തീവ്ര സാക്ഷരതാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."