HOME
DETAILS

കൊറോണ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ വീ​ട്ടി​ൽ​ത്ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴിയുക; 444ല്‍ വിളിച്ചാല്‍ 24 മണിക്കൂറും സര്‍ക്കാര്‍ സഹായം ലഭ്യം: ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം

  
backup
March 18 2020 | 02:03 AM

%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%b2%e2%80%8b%e0%b4%95%e0%b5%8d%e0%b4%b7%e2%80%8b%e0%b4%a3%e2%80%8b%e0%b4%99%e0%b5%8d%e0%b4%99%e2%80%8b%e0%b5%be-%e0%b4%95%e2%80%8b%e0%b4%a3%e0%b5%8d

>തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്! സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കുന്നുണ്ട്!!

മനാമ: കോവിഡ് -19 വൈറസ് ബാധക്കെതിരെ രാജ്യത്ത് ശക്തമായ ജാഗ്രതയും പ്രതിരോധപ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നതെന്ന് ബഹ്റൈന്‍ ആരോഗ്യമന്ത്രി ഫാഇഖ ബിൻ സഈദ് അസ്സാലിഹ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയവും നാഷനൽ ടാസ്ക്ഫോഴ്സും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രോഗ വ്യാപനം തടയാൻ സർക്കാർ എല്ലാവിധ ജാഗ്രതയും പുലർത്തുന്നുണ്ട്. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണങ്ങൾ കണ്ടാൽ 444 എന്ന ടോള്‍ഫ്രീ നമ്പറിൽ വിവരമറിയിക്കണം. 24 മണിക്കൂറും ഇതുവഴി സര്‍ക്കാര്‍ സഹായം ലഭ്യമാണ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പ്രത്യേക സംഘമുണ്ട്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളും അടക്കാൻ കഴിയില്ല.
പ്രായമായവരും അസുഖമുള്ളവരും പ്രത്യേകം ജാഗ്രത പുലർത്തണം. എല്ലാ വിവരങ്ങളും ഔദ്യോഗിക സംവിധാനങ്ങളിലൂടെ അപ്പപ്പോൾ അറിയിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ ബഹ്റൈന് കഴിയുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറൽ താരിഖ് അൽ ഹസൻ പറഞ്ഞു.
സ്വദേശികളുടെയും പ്രവാസികളുടെയും കൂട്ടായ സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഔദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണം. സാമ്പത്തികമായും സാമൂഹികമായും ബഹ്റൈന് ഒറ്റപ്പെട്ട് നിൽക്കാനാകില്ല. സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഫലപ്രദമാണ്. ഒാരോരുത്തരും ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവർത്തിക്കാൻ തയാറാകണം. ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഭീതി പരത്തുന്നതാണ് ഏറ്റവും വലിയ അപകടമെന്ന് വ്യവസായ വാണിജ്യ മന്ത്രി സഈദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. ആറ് മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ രാജ്യത്ത് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഭക്ഷണസാധനങ്ങൾക്ക് ക്ഷാമമുണ്ടാകാതിരിക്കാൻ വ്യാപാരി സമൂഹവുമായി ചർച്ചകൾ നടത്തുന്നുണ്ട്. കോവിഡിനെ നേരിടാനായി സന്നദ്ധപ്രവർത്തനത്തിന് ആളുകളെ ക്ഷണിച്ചതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും നാഷനൽ ടാസ്ക്ഫോഴ്സ് അംഗവുമായ ലഫ്.കേണൽ ഡോ. മനാഫ് അൽ ഖത്താനി പറഞ്ഞു. 12,000ലധികം പേരാണ് ഇതിനകം വളണ്ടിയരാവാന്‍ അപേക്ഷ നൽകിയത്. ഇവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയാകും ആവശ്യാനുസരണം സന്നദ്ധ പ്രവർത്തനത്തിന് നിയോഗിക്കുകയെന്നും അദ്ധേഹം അറിയിച്ചു. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിചരണമാണ് രോഗികൾക്ക് നൽകുന്നതെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സാംക്രമിക രോഗ വിദഗ്ധ ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട മെഡിക്കൽ സംഘം 24 മണിക്കൂറും പ്രവർത്തന രംഗത്തുണ്ടെന്നും അവർ പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍
പൊതുജനങ്ങളെ അറിയിക്കാനുള്ള വിവിധ സംവിധാനങ്ങള്‍ക്കു പുറമെ കോവിഡ്-19 സംബന്ധമായ തത്സമയ വിവരങ്ങള്‍ക്ക് www.moh.gov.bh/COVID19 എന്ന വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago