സിറിയയുടെ ലീഗ് പ്രവേശം: ചര്‍ച്ച ചെയ്ത് അറബ് വിദേശകാര്യ മന്ത്രിമാര്‍
ജിദ്ദ: അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ജോര്‍ദാനില്‍ ചേര്‍ന്നു. സിറിയയുടെ അറബ് ലീഗ് പ്രവേശനമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ഫലസ്തീന്, യമന്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. പശ്ചിമേഷ്യയെ ഒന്നായി ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ പങ്കെടുത്ത രാജ്യങ്ങളുടെ അഭിപ്രായ ഏകീകരണമായിരുന്നു ലക്ഷ്യം. ആഭ്യന്തര ഐ.എസ് പ്രശ്നങ്ങളോടെ അറബ് ലീഗില്‍ നിന്ന് പുറത്തായിരുന്നു സിറിയ. എന്നാല്‍ പ്രശ്നങ്ങളവസാനിക്കുന്ന പുതിയ സാഹചര്യത്തില്‍ മടങ്ങി വരാന്‍ രാജ്യത്തിന് താല്പര്യമുണ്ട്. സിറിയയുടെ പുനരുദ്ധാരണത്തിനും ഇതാവശ്യമാണ്. ഇതില്‍ വ്യത്യസ്ത അഭിപ്രായമാണ് അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നത്. ഇത് യോഗത്തിന്റെ പ്രഥമ അജണ്ടയില്‍ പറഞ്ഞു. പക്ഷേ തീരുമാനം പരസ്യപ്പെടുത്തിയിട്ടില്ല.
ഇറാഖിന്റെ പുനരുദ്ധാരണം യമനിലെ രാഷ്ട്രീയ സംഘര്‍ഷവും പരിഹാരവും, പലസ്തീനുമായുള്ള പിന്തുണയും സഹായവും യോഗത്തില്‍ ചര്‍ച്ച വിഷയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."