HOME
DETAILS

കൊവിഡ് 19: പ്രതിരോധ പ്രവര്‍ത്തനത്തിന് സജ്ജരായി പൊലിസുകാര്‍

  
backup
March 19 2020 | 10:03 AM

covid-19-police-volunteers

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി സിറ്റിയില്‍ 80 ഉം റൂറലില്‍ 142 ഉം പൊലിസുകാരെ നിയോഗിക്കാന്‍ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. പ്രാഥമിക കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ നിരീക്ഷണം നടത്തേണ്ട ടീമില്‍ (വാര്‍ഡുതല ആര്‍.ആര്‍.ടി) നിര്‍ബന്ധമായും ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം

കോര്‍പ്പറേഷന്‍ പരിധിയില്‍ 45 പൊലിസുദ്യോഗസ്ഥരെയും രാമനാട്ടുകര, ഫറോക്ക് നഗരസഭകളില്‍ നാല് വീതവും ഒമ്പത് പഞ്ചായത്തുകളിലേക്ക് മൂന്നു വീതവും പൊലിസുദ്യോഗസ്ഥരെയാണ് നിയമിച്ചത്. കോഴിക്കോട് റൂറല്‍ പരിധിയിലുള്ള അഞ്ച് നഗരസഭകളിലേക്ക് നാല് വീതം പൊലിദ്യോഗസ്ഥരെയും 61 പഞ്ചായത്തുകളിലേക്ക് രണ്ട്് വീതം പൊലിസുദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

1668 സ്‌ക്വാഡുകളാണ് വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പൊലിസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടുന്ന 202 സ്‌ക്വാഡുകളാണ് പ്രത്യേകമായി പ്രവര്‍ത്തിക്കുക. വാര്‍ഡ് മെമ്പര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, പാലിയേറ്റീവ് വളണ്ടിയര്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ആവശ്യഘട്ടങ്ങളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ സേവനവും ലഭ്യമാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  23 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  29 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago