HOME
DETAILS
MAL
ബഹ്റൈനിലും ഇന്നുമുതല്‍ ജുമുഅ നിര്‍ത്തി വെച്ചു; മറ്റു ജമാഅത്തുകള്‍ പതിവുപോലെ തുടരും
backup
March 19 2020 | 16:03 PM
മനാമ: വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കു പിന്നാലെ ബഹ്റൈനിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളില്‍ ജുമുഅ നിസ്കാരം നിര്‍ത്തിവെച്ചു.
ബഹ്റൈന്‍ സുന്നി വഖഫ് കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം മറ്റു നിസ്കാരങ്ങള്‍ ബഹ്റൈനിലെ എല്ലാ പള്ളികളിലും പതിവ് പോലെ ജമാഅത്തായി നടക്കും.
ജമാഅത്ത് നിസ്കാരങ്ങള്‍ക്കു ശേഷം 10 മിനുറ്റ് കഴിഞ്ഞാല്‍ പള്ളികള്‍ അടക്കണമെന്ന് നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊവിഡ് -19 ന്രെ പശ്ചാതലത്തില്‍ വിശ്വാസികളുടെ കൂടിച്ചേരല്‍ ഒഴിവാക്കാനാണിത്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കുവൈത്തിലാണ് ആദ്യം ജുമുഅയും ജമാഅത്തും നിര്‍ത്തിവെച്ചത്. തുടര്‍ന്ന് യു.എ.ഇ, സഊദി എന്നിവിടങ്ങളിലും ഈ അറിയിപ്പ് വന്നു. വ്യാഴാഴ്ച രാത്രിയാണ് ബഹ്റൈനില്‍ ജുമുഅ നിര്‍ത്തിവെക്കണമെന്ന സുന്നി ഔഖാഫിന്റെ അറിയിപ്പ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."