നിര്‍ഭയ: ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ വീണ്ടും വധശിക്ഷയില്‍ നിന്നൊഴിവാകാന്‍ ഹരജിയുമായി പ്രതികള്‍, വാദം കേള്‍ക്കല്‍ തുടങ്ങി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നാളെ പുലര്‍ച്ചെ നടപ്പാക്കാനിരിക്കെ പ്രതികള്‍ ഹരജിയുമായി ഡല്‍ഹി ഹൈകോടതിയില്‍. രാവിലെ 5.30 നാണ് നാലു പ്രതികളുടെയും വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാനുള്ള പ്രാഥമിക നടപടികളെല്ലാം ആരംഭിച്ചിട്ടുണ്ട്.
ഈ ഘട്ടത്തിലാണ് നാലുപേരില്‍ മൂന്ന് പ്രതികള്‍ വധശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലെ ബെഞ്ച് രാത്രി ഒമ്പതോടെ വാദം കേള്‍ക്കല്‍ ആരംഭിച്ചിട്ടുണ്ട്.
നേരത്തെ, പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ ഡല്‍ഹി കോടതിക്ക് പുറത്ത് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഹരജി യും നല്‍കിയിരുന്നു. ഭര്‍ത്താവ് നിരപരാധിയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായിരുന്നു കോടതി തീരുമാനം. രാവിലെ കുട്ടിയുമായി എത്തിയ പുനിത ദേവി കോടതിക്ക് മുന്നില്‍ കുത്തിയിരുന്നു. കുറച്ചു സമയത്തിന് ശേഷം ചെരുപ്പെടുത്ത് സ്വന്തം ദേഹത്ത് തല്ലുകയും ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."