HOME
DETAILS

റോസി പാസ്റ്ററെ ക്ഷണിച്ചു വരുത്തണോ?

  
backup
February 04 2019 | 19:02 PM

rosi-pastor35154

 


#ഇര്‍ഫാന പി.കെ
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെയാണ് ഒരു ദേശാടന പക്ഷിയെപറ്റി പരാമര്‍ശിച്ചത്. കേരളത്തിലെ കോട്ടയത്തെ ചില ഭാഗങ്ങളില്‍ കാണാന്‍ തുടങ്ങിയ റോസി പാസ്റ്റര്‍ എന്ന പക്ഷിയെക്കുറിച്ച് നടത്തിയ പരാമര്‍ശം മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മരുഭൂമികളില്‍ മാത്രം കാണാറുള്ള റോസിപാസ്റ്റര്‍ ഇപ്പോള്‍ കോട്ടയം തിരുനക്കര ഭാഗങ്ങളില്‍ ധാരാളമായി കണ്ടു വരുന്നത് വരാന്‍ പോകുന്ന വരള്‍ച്ചയെക്കുറിച്ചുള്ള സൂചനയാണെന്നായിരുന്നു അദ്ദേഹം പങ്കുവച്ച ആശങ്ക. മൈന ഇനത്തില്‍പ്പെട്ട ഈ ചെറു പക്ഷി ഏതാണ്ട് അഞ്ചുവര്‍ഷത്തോളമായി തിരുനക്കര ക്ഷേത്രഭാഗങ്ങളില്‍ കണ്ടു വരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ഡിസംബര്‍ കഴിയുന്നതോടു കൂടി ക്ഷേത്രത്തിനടുത്തുള്ള ആല്‍മരം ഇവരുടെ മുഖ്യവിഹാര കേന്ദ്രമാണത്രേ. ഭിന്ന കാലാവസ്ഥ കേരളത്തെ പിടികൂടിയിട്ടുണ്ടെന്നു വേണം നാം ഇതില്‍നിന്നു മനസ്സിലാക്കാന്‍.

റോസി പാസ്റ്റര്‍
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു സെപ്റ്റംബര്‍ മാസത്തോടെ മരുഭൂമിക്ക് സമാനമായ പ്രദേശങ്ങളിലേക്കു ചേക്കേറുന്ന മൈന വര്‍ഗത്തില്‍പ്പെട്ട പക്ഷിയാണ് റോസി പാസ്റ്റര്‍ അഥവാ റോസ് മൈന. സ്‌റ്റെര്‍ണസ് റോസിയസ് എന്നാണ് ഇവ പക്ഷി ഗവേഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. യൂറോപ്പിലെ അതിശൈത്യത്തില്‍നിന്നു രക്ഷ നേടാനാണ് ഇവ കൂട്ടത്തോടെ പാലായനം ചെയ്യുന്നത്. ഉത്തരേന്ത്യന്‍ മരുഭൂമികളിലും കാര്‍ഷിക ഗ്രാമങ്ങളിലും ധാരാളമായി ഇവയെ കാണാറുണ്ട്. ശൈത്യം ശമിക്കുമ്പോള്‍ ജന്മനാട്ടിലേക്ക് തിരികെ പോകാറുള്ള ഇവ ഇപ്പോള്‍ നമ്മുടെ നാട്ടിലേക്ക് കൂട്ടത്തോടെ വന്നു കൊണ്ടിരിക്കുകയാണ്. ചെറു പ്രാണികളാണ് റോസി പാസ്റ്ററിന്റെ മുഖ്യ ഭക്ഷണം. ഉത്തരേന്ത്യന്‍ കര്‍ഷകരുടെ മിത്രമായ ഇവ ധാരാളമായി വെട്ടുകിളികളെ തിന്നൊടുക്കും. ഓറഞ്ച് കാലുകളോടുകൂടി പിങ്ക് ശരീരമാണ് ഇവയ്ക്കുള്ളത്. ചിറകുകള്‍, വാല്‍, തലഭാഗങ്ങള്‍ക്ക് കറുത്ത നിറമാണുള്ളത്. ആണ്‍ പക്ഷികള്‍ പ്രജനന കാലത്ത് തലയിലെ തൂവലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പെണ്‍ പക്ഷിയെ ആകര്‍ഷിക്കുന്നത്.


കുന്നുകള്‍ ഇല്ലാതാകുന്നു

കുന്നുകള്‍ നമ്മുടെ നാടിന്റെ പരിസ്ഥിതിക്ക് വിലപ്പെട്ട സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കുന്നുകളില്‍വച്ച് പ്രധാനപ്പെട്ടവയാണ് ചെങ്കല്‍ക്കുന്നുകള്‍. ഉത്തര കേരളത്തിലാണ് കൂടുതലായും ചെങ്കല്‍ക്കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. വനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജലം ശേഖരിച്ചു വയ്ക്കപ്പെടുന്നതു കുന്നുകളിലാണ്. ജലശേഖരണത്തോടൊപ്പം ജലസ്രോതസുകളെ സമൃദ്ധമാക്കാനും കുന്നുകള്‍ക്കു സാധിക്കും. പല നദികളുടേയും ഉത്ഭവ കേന്ദ്രം കുന്നുകളാണ്. ഏറ്റവും ശുദ്ധമായ ജലകേന്ദ്രങ്ങള്‍ കൂടിയായ ചെങ്കല്‍ക്കുന്നുകളെ ജലഭൂതങ്ങള്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. സ്‌പോഞ്ച് രൂപത്തിലാണ് ചെങ്കല്‍ക്കുന്നുകള്‍ ജലശേഖരണം നടത്തുന്നത്. കണ്ണൂര്‍ ജില്ലയില മാടായിപ്പാറ മികച്ച ചെങ്കല്‍ക്കുന്നാണ്.

നദികളും മണല്‍ ഖനനവും

ഓരോ നദിയും ഒരു പ്രദേശത്തിന്റെ മുഖ്യ ജല സ്രോതസും ജീവനാഡിയുമാണ്. നദികളിലെ മണല്‍ നിക്ഷേപം നൂറ്റാണ്ടുകള്‍ കൊണ്ടാണു രൂപപ്പെടുന്നത്. ജലവിതാനത്തിന്റെ നിയന്ത്രണം, നദികളില്‍ വസിക്കുന്ന ജീവജാലങ്ങളുടെ നിലനില്‍പ്പിനും വംശവര്‍ധനവിനും ആവശ്യമായ പരിസ്ഥിതിയൊരുക്കുക തുടങ്ങിയവയാണ് ഓരോ നദികളിലേയും മണല്‍ശേഖരണം കൊണ്ടുള്ള മുഖ്യ നേട്ടങ്ങള്‍. അമിതമായ മണല്‍ ഖനനം നിമിത്തം നദികളുടെ ജലസംഭരണ ശേഷി കുറയുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്യുന്നു. നദിയുടെ അടിത്തട്ട് താഴുന്നതിലൂടെ സമീപ പ്രദേശങ്ങളിലെ ജലശേഖരം നദിയിലേക്ക് ഒഴുകിയെത്താനും ക്രമേണ ആ പ്രദേശത്ത് ജലസ്രോതസുകള്‍ അന്യംനില്‍ക്കാനും കാരണമാകുന്നു.


കേരളം വരളുമോ?

അനുദിനം വറച്ചട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്. കൊടും വരള്‍ച്ച നാടിനെ കീഴടക്കാന്‍ പോകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അശ്രദ്ധമൂലം ജലസ്രോതസുകള്‍ ഒന്നൊന്നായി നഷ്ടമാകുകയാണ്. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തി കുന്നിടിച്ച് കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കെട്ടിപ്പൊക്കുന്നതിലാണ് നമ്മുടെ ശ്രദ്ധ. അശാസ്ത്രീയവും വ്യാപകവുമായ ബോര്‍വെല്ലുകള്‍ ഭൂഗര്‍ഭ ജലത്തെ കുടിച്ചുവറ്റിച്ചു. പ്രതിവര്‍ഷം ഏക്കറുകണക്കിന് വനപ്രദേശമാണ് കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
വര്‍ധിച്ച മണല്‍ ഖനനം പല പുഴകളേയും കൊന്നൊടുക്കി. ചെങ്കല്‍, കരിങ്കല്‍ ക്വാറികളിലുണ്ടായ വര്‍ധവന് ജലനിക്ഷേപങ്ങളെ തകിടം മറിച്ചു. പ്ലാസ്റ്റിക ് മാലിന്യങ്ങള്‍ കായലുകളിലും തടാകങ്ങളിലും കുന്നുകൂടി. പുഴകളുടെ നീരൊഴുക്ക് കുറച്ചു. ഇനിയും ഈ ഗതി തുടര്‍ന്നാല്‍ വന്‍ വരള്‍ച്ച തന്നെയായിരിക്കും വരവേല്‍ക്കുക.


മലിനമാകുന്ന ജലാശയങ്ങള്‍

ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കോളിഫോം ബാക്ടീരിയയുടെ വര്‍ധനവിനും മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു. മാലിന്യം വലിച്ചെറിയാനുള്ള ഡസ്റ്റ് ബിന്നുകളായാണ് പലരും നദികള്‍ ഉള്‍പ്പടെയുള്ള ജലാശയങ്ങളെ കാണുന്നത്. നദികളില്‍നിന്നു ശേഖരിക്കപ്പെടുന്ന ജലം, മത്സ്യ സമ്പത്ത് എന്നിവയിലൂടെ ഇവ നമുക്കു തന്നെ ദോഷകരമായി ബാധിക്കുമെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. രാസമാലിന്യങ്ങളുടെ നിക്ഷേപം ജലത്തെ വിഷമയമാക്കുന്നു. ജലജീവികളുടെ നാശത്തിന് കാരണമാകുന്നു.

വയലുകള്‍ നികത്തുന്നു

വ്യവസായിക കെട്ടിടങ്ങള്‍ തൊട്ടു ഭവനനിര്‍മ്മാണം വരെ വയലുകള്‍ നികത്തിയാണ് നാം ചെയ്തു കൊണ്ടിരിക്കുന്നത്. അമിതമായ വയല്‍ നികത്തലിലൂടെ മഴവെള്ള ശേഖരണത്തിന്റെ നല്ലൊരു ശതമാനമാണ് ഇല്ലാതാകുന്നത്. വയലുകളിലെ പാരമ്പര്യമായ കൃഷി രീതികള്‍ ഇതോടെ ഇല്ലാതാകുന്നു. കച്ചവടക്കണ്ണോടെ വ്യാപകമായി വയല്‍ നികത്തുകയും അവിടെ കെട്ടിപ്പൊക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ അന്തരീക്ഷ താപവര്‍ധവിനു കാരണമാകുകയും ചെയ്യുന്നു.

വനം ഇനി വരമാകുമോ?

ഒരു പ്രദേശത്തിന്റെ താപനില നിയന്ത്രണത്തില്‍ വനങ്ങള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് വനമാണ് ഏറ്റവും കൂടുതല്‍ ജല ശേഖരണം നടത്തുന്നത്. ശുദ്ധ വായു നല്‍കുന്നതിനോടൊപ്പം അനേകം ജീവാലങ്ങള്‍ക്ക് വനം കൂടൊരുക്കുകയും ചെയ്യുന്നു. അനുദിനം അപഹരിച്ച് കൊണ്ടിരിക്കുന്ന വനങ്ങള്‍ നമ്മുടെ നാടിന്റെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കും.

വരള്‍ച്ചയെ നേരിടാം

ആധുനിക കാലത്ത് വര്‍ധിച്ച് വരുന്ന ജലത്തിന്റെ ഉപയോഗം ജലക്ഷാമത്തിനു കാരണമാകാറുണ്ട്. ടാപ്പുകള്‍ക്ക് പകരം ചെറിയ കപ്പുകളും ഷവറുകള്‍ക്ക് പകരം ബക്കറ്റും കപ്പും ഉപയോഗപ്പെടുത്താം. ചെടി നനയ്ക്കുന്നതിനും വാഹനങ്ങള്‍ കഴുകുന്നതിനും ടാപ്പുകള്‍ക്ക് പകരം ബക്കറ്റുകളില്‍ ജലം ഉപയോഗിക്കാം. ഫ്‌ളഷ് ടാങ്കുകളുടെ ഉപയോഗം പരിമിതിപ്പെടുത്തുന്നതും ജലലാഭമുണ്ടാക്കും.

മഴവെള്ള ശേഖരണം

പ്രതിവര്‍ഷം നമ്മുടെ മേല്‍ക്കൂരകളിലൂടെ ഒഴുകിപ്പോകുന്ന മഴ വെള്ളത്തിന് നാം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാറുണ്ടോ?. ഇല്ലെന്നാണ് പലരുടേയും മറുപടി. സമൃദ്ധമായ മഴ ലഭിച്ചിട്ടും മഴവെള്ള ശേഖരണത്തില്‍ നാം വളരേയേറെ പിന്നിലാണ്. തുറന്ന കിണറുകളാണ് കേരളത്തിലെ എഴുപതു ശതമാനം ജനങ്ങളും ജലാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. പല കിണറുകളും ജൂണ്‍ മാസത്തോടെ സമൃദ്ധമാകുകയും ഏപ്രില്‍-മെയ് മാസങ്ങളില്‍ വറ്റി വരളുകളും ചെയ്യുന്നു.
ചില കിണറുകളിലാവട്ടെ ഇരുമ്പ്, ക്ലോറൈഡ്, ഫ്‌ളൂറൈഡ് എന്നിവയുടെ തോത് വര്‍ധിച്ച് മലിനമായി തീരുന്നു. ഇവയ്ക്ക് പരിഹാരം മഴ വെള്ള ശേഖരണമാണ്. മേല്‍ക്കൂരകളിലൂടെ ഒഴുകിപ്പോകുന്ന മഴ വെള്ളത്തെ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ കിണറിലേക്ക് ഒഴുക്കി വിടുന്ന കിണര്‍ നിറ എന്ന രീതി വേനലിലെ ജലസമൃദ്ധിക്കും ജല ശുദ്ധീകരണത്തിന് സഹായിക്കും.

മഴക്കുഴികള്‍ നിര്‍മിക്കാം

മണ്ണിന്റെ ജലാംശം നില നിര്‍ത്താനുള്ള മാര്‍ഗമാണ് മഴക്കുഴി. ഓരോ പ്രദേശത്തും വീഴുന്ന മഴ വെള്ളത്തെ ആ പ്രദേശത്തെ ഭൂമിയിലേക്കു തന്നെ താഴ്ത്തി വിടുന്ന രീതിയാണിത്. മഴക്കാലത്തിനു മുന്‍പു തന്നെ ഇവ തയാറാക്കേണ്ടതുണ്ട്. ചതുരാകൃതിയിലുള്ള കുഴിയാണ് കൂടുതല്‍ അനുയോജ്യം. സമതലങ്ങളില്‍ ജലം കെട്ടി നില്‍ക്കുന്നതിലൂടെ മണ്ണിലേക്ക് ആഴ്ന്നിറങ്ങുമെങ്കിലും ചെരിവ് കൂടുതലുള്ള പ്രദേശങ്ങളില്‍ വളരെ വേഗത്തില്‍ ജലം ഒഴുകിപ്പോകുകയാണ് ചെയ്യുന്നത്. ഇത്തരം സ്ഥലങ്ങളില്‍ തടസം സൃഷ്ടിച്ചോ നീരൊഴുക്കിന്റെ വേഗം കുറച്ചോ ഭൂമിയിലേക്ക് വെള്ളത്തെ താഴ്ത്തി വിടാം. മഴക്കുഴികള്‍ ജല സ്രോതസുകളെ സമൃദ്ധമാക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കൃത്രിമ കുളങ്ങളും പാറമടകളും

കൃത്രിമ കുളങ്ങളും പാറമടകളും ഉപയോഗപ്പെടുത്തി വന്‍ തോതിലുള്ള മഴവെള്ള ശേഖരമുണ്ടാക്കാം. ഇവ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം. സില്‍ പോളിന്‍ പോലെയുള്ള ഷീറ്റുകള്‍ അടിയില്‍ വിരിച്ച് കല്ലുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ കൃത്രിമ കുളങ്ങളിലെ ജലം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  36 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago