ജിഷ വധം; യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരണം
സമൂഹ മനസാക്ഷിയെഞെട്ടിച്ച ജിഷവധക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ ഭരണകൂടം തയാറാകണം. ഗോവിന്ദ ചാമിക്ക് ലഭിച്ചതുപോലെ ജയിലില്‍ സുഖവാസം അനുഭവിക്കാനുള്ള അവസരം ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായ അമീറുല്‍ ഇസ്‌ലാം തന്നെയാണ് പ്രതി എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ തന്നെ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അതുപോലെ ഒരാളെ അറസ്റ്റ്‌ചെയ്തു എന്നതുകൊണ്ട് മാത്രം ഒരാള്‍ പ്രതിയാകുന്നില്ല എന്നത് സമൂഹം മനസ്സിലാക്കേണ്ടതുമുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചാരണം നടക്കുന്നുണ്ട് പ്രതിക്ക് ജനകീയ വിധി നടപ്പിലാക്കണമെന്ന്. എന്നാല്‍ ഈ തരത്തില്‍ പ്രചാരണം നടത്തുന്ന ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. കുറ്റം ചെയ്തത് അമീറുല്‍ ഇസ്‌ലാം തന്നെയാണ് എന്ന് തെളിഞ്ഞാലും പ്രതിക്ക് ശിക്ഷവിധിക്കേണ്ടത് സമൂഹമല്ല. മറിച്ച് കോടതികളാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ പ്രശ്‌നം നിയമ വിധികള്‍ വരാന്‍ കാലതാമസം വരുന്നു എന്നുള്ളതാണ് അതിനുള്ള പരിഹാരം കാണേണ്ടത് ഭരണകൂടമാണ്. അതിനാല്‍ ജിഷ വധക്കേസിലെ യഥാര്‍ഥ പ്രതിയെപിടികൂടാനും കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നമ്മുടെ പൊലിസിനു സാധിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."